ബിഗ് ബോസ് മലയാള ടെലിവിഷന്‍ ചരിത്രത്തിലെ കോടികളുടെ റിയാലിറ്റി ഷോ; മുംബൈ ഫിലിം സിറ്റിയില്‍ 60 ക്യാമറകണ്ണുകള്‍ തുറന്നിരിക്കുന്നത് 16 സെലിബ്രിറ്റികളിലേക്ക്, വമ്പന്‍ പ്രേക്ഷകരെ പ്രതീക്ഷിച്ച് ഏഷ്യാനെറ്റ് കളത്തിലിറക്കിയത് മോഹന്‍ലാലിനെ , ചിലവ് 44 കോടി, മോഹന്‍ലാലിന് മാത്രം 12 കോടി
Jun 25, 2018, 16:41 IST
കൊച്ചി: (www.kvartha.com 25.06.2018) മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളം ഞായറാഴ്ച ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിച്ചു. 44 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ഈ ഷോ മുംബൈ ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്യുന്നത്. 16 സെലിബ്രികള്‍ എത്തുന്ന ഷോ 60 ക്യാമറ കണ്ണുകളാണ് ഒപ്പിയെടുക്കുന്നത്.
അവതാരകനായ മോഹന്‍ലാലിന് തന്നെ 12 കോടിയാണ് പ്രതിഫലം നല്‍കുന്നത്. ആദ്യം ഷോയുടെ സെറ്റ് കൊച്ചിയിലിടാനാണ് പ്ലാന്‍ ചെയ്തിരുന്നത്. പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടക്കാതെ വരികയും മുംബൈയിലെ ഫിലിം സിറ്റിയിലേക്ക് മാറ്റുകയുമായിരുന്നു. അതിനിടെ കൊച്ചിയിലെ സെറ്റിനായി 23 കോടി രൂപ നഷ്ടമായതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
രഞ്ജിനി ഹരിദാസ്, ശ്വേതാ മേനോന്‍, അര്‍ച്ചന സുഷീലന്‍, തരികിട സാബു, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി തടങ്ങി 16 സെലിബ്രിറ്റികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ആദ്യദിനം അതിഥികളെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി.
'ബിഗ് ബോസ്' ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടില്‍ 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇവര്‍ താമസിക്കും. ഈ വീട് മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലായിരിക്കും. മത്സരാര്‍ത്ഥികളുടെ ഓരോ ചലനങ്ങളും ക്യാമറയില്‍ പകര്‍ത്തിയശേഷം ടിവിയിലൂടെ പ്രദര്‍ശിപ്പിക്കും. മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസിന്റെ കര്‍ശന നിയമാവലികളുണ്ട്. ഇത് അനുസരിച്ചായിരിക്കും ഹൗസിലെ പെരുമാറ്റചട്ടം. നിയമം തെറ്റിക്കുന്നവര്‍ക്ക് ശിക്ഷയും ബിഗ് ബോസ് വിധിക്കും.
അമേരിക്കയിലെ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. ശില്‍പ്പാ ഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചതിന്റെ പേരിലാണ് ബിഗ് ബോസ് ഇന്ത്യയില്‍ ആദ്യമായി ചര്‍ച്ചയാകുന്നത്. ഇതിന് പിന്നാലെയാണ് ഈ റിയാലിറ്റി ഷോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും വലിയ വിജയമായി മാറിയതും. ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയതോടെ സാധാരണക്കാരനിലേക്കും എത്തിച്ചേര്‍ന്ന ഷോയുടെ മലയാളം പതിപ്പില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ തന്നെ അവതാരകനായി എത്തണമെന്ന് ഷോയുടെ നിര്‍മ്മാണ കമ്പനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ആദ്യം മമ്മൂട്ടിയെ സമീപിച്ചെങ്കിലും അദ്ദേഹം അനുവാദം നല്‍കാത്തതിനാല്‍ മോഹന്‍ലാല്‍ എന്ന ഓപ്ഷനില്‍ നിര്‍മ്മാണ കമ്പനി ഉറച്ചു നില്‍ക്കുകയായിരുന്നു. തമിഴില്‍ ഈ ഷോ അവതരിപ്പിക്കുന്നത് ഉലകനായകന്‍ കമല്‍ഹാസനാണ്.
സിനിമാ താരം ശ്വേതാ മേനോനെ ആണ് ആദ്യമായി ബിഗ് ബോസില്‍ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത്. ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായാണ് ശ്വേതാ മേനോന്‍ ബിഗ് ബോസ് വേദിയിലേക്കെത്തിയത്.
ബിഗ് ബോസിലെ രണ്ടാമത്തെ മത്സരാര്‍ഥി സീരിയല്‍ നടനായ ദീപന്‍ മുരളിയാണ്. ദീപന്‍ മോഹന്‍ലാലിനെ ആദ്യമായി കാണുന്നത് ബിഗ് ബോസ് വേദിയില്‍ വച്ചാണ്.
ശ്രീലക്ഷ്മി ജഗതി ശ്രീകുമാറാണ് ബിഗ് ബോസിലെ മൂന്നാമത്തെ മത്സരാര്‍ഥി. മലയാളത്തിന്റെ സ്വന്തം താരം ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീലക്ഷ്മി വീണ്ടും സ്‌ക്രീനിലേക്കെത്തുന്നത്.
പ്രണയം എന്ന സീരിയലിലൂടെ പ്രശസ്തനായ ശ്രീനിഷ് അരവിന്ദാണ് ബിഗ് ബോസിലെ നാലാമന്‍.
ഹിമ ശങ്കര്‍ ആണ് അഞ്ചാമത്തെ ബിഗ് ബോസ് മത്സരാര്‍ഥി. നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും സീരിയല്‍, സിനിമ എന്നിവയിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ്.
അരിസ്‌റ്റോ സുരേഷ്, മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനത്തിലൂടെ മലയാളിയുടെ മനസിലേക്ക് ചേക്കേറിയ താരം. ആക്ഷന്‍ ഹീറോ ബിജുവിലൂടെയായിരുന്നു അരിസ്‌റ്റോ സുരേഷ് എന്ന സുരേഷ് തമ്പാനൂരിന്റെ ചലച്ചിത്ര അരങ്ങേറ്റം. അദ്ദേഹമാണ് ബിഗ് ബോസിലെ ആറാമത്തെ മത്സരാര്‍ഥി.
സാമൂഹ്യ പ്രവര്‍ത്തക ദിയ സന, ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ ഇവര്‍ കിസ് ഓഫ് ലവ്, വത്തക്കാ വിവാദം എന്നീ വിഷയങ്ങളില്‍ മുന്നില്‍ നിന്ന് സമരം നയിച്ച ആളാണ് . ദിയയാണ് ബിഗ് ബോസിലെ ഏഴാമത്തെ മത്സരാര്‍ഥി.
പ്രശസ്ത കോമഡി സിനിമാ താരം അനൂപ് ചന്ദ്രന്‍. നിരവധി സിനിമകളില്‍ വേഷമിട്ട മലയാളികളുടെ ഇഷ്ടതാരം അനൂപാണ് ബിഗ് ബോസിലെ എട്ടാമത്തെ മത്സരാര്‍ഥി.
അതിഥി റായ് ആണ് ബിഗ് ബോസില്‍ ഒമ്പതാമത് മത്സരാര്‍ഥിയായ അതിഥി. നിരവധി സിനിമകളില്‍ വേഷം ചെയ്തിട്ടുള്ള താരമാണ് അതിഥി. മലയാളമടക്കം ഏഴ് ഭാഷകള്‍ അതിഥി സംസാരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
ബഷീര്‍ ബഷി, ബിഗ് ബോസില്‍ പത്താം മത്സരാര്‍ഥി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആളാണ് ബഷീര്‍ ബഷി. ഫ്രീക്കന്‍ എന്ന പേരിലറിയപ്പെടുന്ന കക്ഷി തന്റെ ഭാര്യയുടെ സമ്മതത്തോടെയുള്ള രണ്ടാം വിവാഹത്തിലൂടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു.
നടനും ബിസിനസ് മാനുമായ മനോജ് വര്‍മയാണ് ബിഗ് ബോസിലെ 11-ാമത്തെ മത്സരാര്‍ഥി. ഞാനൊരു വിജയി ആണെന്ന് തെളിയിക്കാനാണ് ബിഗ് ബോസിലെത്തിയതെന്ന് മനോജ് വര്‍മ പറഞ്ഞു. ക്രിക്കറ്റ് പ്ലെയര്‍ കൂടിയായ മനോജ് കന്നട ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.
ആങ്കറിങ് രംഗത്ത് സജീവമായിരുന്ന പേളി മാണി പെട്ടെന്ന് തന്നെ സിനിമാ മേഖലയിലേക്ക് ചുവടുമാറ്റി. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായ ഇവര്‍ നിരവധി വിവാദങ്ങളിലും കഥാപാത്രമായി. നിലവില്‍ നിരവധി ആരാധകരുള്ള പേളിയാണ് ബിഗ് ബോസിലെ 12ാമത്തെ മത്സരാര്‍ഥി.
മോഡലിങ് രംഗത്തു നിന്ന് അഭിനയ രംഗത്തെത്തിയ താരമാണ് ഡേവിഡ് ജോണ്‍. ബിഗ് ബോസിലെ 13-ാമത്തെ മത്സരാര്‍ഥി. മെബൈല്‍ ഫോണ്‍ ഇല്ലാതെ എങ്ങനെ നൂറു ദിവസം കഴിയും എന്ന ചോദ്യത്തിന് മൊബൈലിനെ കുറിച്ച് അറിയാത്ത നാളുകളില്‍ ഞാന്‍ സന്തോഷവാനായിരിക്കുമെന്നായിരുന്നു മറുപടി.
നിരവധി സിനിമകളില്‍ വേഷമിട്ട താരമാണ് തരികിട സാബു എന്ന സാബു. നിരവധി റിയാലിറ്റി ഷോകളില്‍ ആങ്കറിങ് ചെയ്ത താരം വിവാദങ്ങളിലും നിരന്തരം കഥാപാത്രമായി. 14ാമത്തെ ബിഗ് മത്സരാര്‍ഥിയായി എത്തുകയാണ് സാബു.
സീരിയല്‍ സിനിമാ രംഗത്ത് വര്‍ഷങ്ങളായി ഉള്ള താരമാണ് അര്‍ച്ചന സുഷീലന്‍. നിരവധി സിനിമകളില്‍ അഭിനയിച്ച താരം സീരിയല്‍ രംഗത്ത് സജീവമാണ്. നര്‍ത്തകിയായും അര്‍ച്ചന തിളങ്ങിയിട്ടുണ്ട്. പകുതി മലയാളി എന്നാണ് അര്‍ച്ചനയെ മോഹന്‍ലാല്‍ ബിഗ് ബോസ് വേദിയില്‍ വിശേഷിപ്പിച്ചത്. 15ാം മത്സരാര്‍ഥി അര്‍ച്ചനയാണ്.
വിവാദങ്ങളുടെ കൂടെപ്പിറപ്പാണ് 16-ാമത്തെയും അവസാനത്തെയും ബിഗ് ബോസ് മലയാളം മത്സരാര്‍ഥിയായ രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ ആങ്കറായ ശേഷമാണ് രഞ്ജിനി ഹരിദാസ് വിവാദങ്ങളിലേക്ക് ചുവടുവച്ചു തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലും പുറത്തുമായി നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ രഞ്ജിനി കേരളത്തിലെ ഏറ്റവും പ്രശസ്തയായ അവതാരകരില്‍ ഒരാളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bigg Boss Malayalam launch: Mohanlal was in his element, Kochi, News, Malayalam, Entertainment, Cinema, Asianet, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.