മമ്മൂട്ടിയുടെ ‘ബിലാൽ’ ‘ബിഗ് ബി’ക്കും മേലെ, ബിഗ് ബി രണ്ടാം ഭാഗത്തിന്റെ സസ്പെൻസ് പൊളിച്ച് സംവിധായകൻ അമൽ നീരദ്
Nov 20, 2017, 16:07 IST
കൊച്ചി: (www.kvartha.com 20.11.2017) മലയാള സിനിമയിലെ ഏറ്റവും സ്‌റ്റൈലിഷ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ തിരിച്ച് വരുന്നു എന്ന് കേട്ടത് മുതൽ ആരാധകർ ആവേശത്തിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മാസ് സിനിമയായ 'ബിഗ് ബി' അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ബിഗ് ബിയെ വെല്ലുന്ന ഗംഭീരമായ കഥയായിരിക്കും രണ്ടാം ഭാഗമായ 'ബിലാലി'ന്റേതെന്ന് അമല്‍ നീരദ് പറഞ്ഞിരിക്കുകയാണ്. കൂടാതെ ആരാധകർക്ക് നിരവധി സര്‍പ്രൈസുകളും സിനിമയില്‍ ഒരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ബിലാലിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. 2018ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം.
ഫോര്‍ ബ്രദേഴ്‌സ്' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കായ 'ബിഗ് ബി'യുടെ പ്രധാന ആകര്‍ഷണം അതിന്റെ സ്‌റ്റൈലിഷ് മേക്കിംഗും നീളം കുറഞ്ഞ സംഭാഷണങ്ങളുമായിരുന്നു. തിയറ്ററില്‍ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം പിന്നീട് മിനിസ്‌ക്രീനിലും ഡിവിഡി വില്‍പനയിലും ഹിറ്റായിരുന്നു.
അതേസമയം മമ്മൂട്ടിക്കൊപ്പം ദുൽഖർ സൽമാനും ചിത്രത്തിൽ അഭിനയിക്കുമെന്ന് റിപ്പോർട്ടുണ്ട്. വാർത്ത ശരിയായാൽ മലയാള സിനിമയിലെ പുതിയ ചാരിത്ര്യമാകും ബിലാൽ.
Summary: Actor Mammootty's most stylish film BigB second part will be coming soon. Director of first part Amal Neerad now reveals that Bilaal will be above BigB. Hopefully Dulquer also will be part of this

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.