ഞാന്‍ ആരെന്ന് പരിചയപ്പെടുത്താന്‍ ഈ സിനിമയുടെ ടൈറ്റില്‍ വേണ്ടിവരാറുണ്ട്... വിഷാദത്തിലിരിക്കുമ്പോള്‍ വീണ്ടുമെടുത്തു കാണാറുള്ള ചിത്രവുമാണ്; പ്രശസ്ത ബോളിവുഡ് നടന്റെ കുറിപ്പ് വൈറലാകുന്നു

 



മുംബൈ: (www.kvartha.com 20.06.2020) ബോളിവുഡ് ലോകത്തെ സ്വജനപക്ഷപാതത്തെ കുറിച്ച് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രശസ്ത നടന്‍ അഭയ് ഡിയോള്‍. താന്‍ അഭിനയിച്ച സിന്ദഗി നാ മിലേഗി ദോബാര എന്ന ചിത്രത്തിലെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് മേഖലയിലെ സ്വജനപക്ഷപാതത്തെയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലോബികളെയും നടന്‍ വിമര്‍ശിക്കുന്നത്.
ഞാന്‍ ആരെന്ന് പരിചയപ്പെടുത്താന്‍ ഈ സിനിമയുടെ ടൈറ്റില്‍ വേണ്ടിവരാറുണ്ട്... വിഷാദത്തിലിരിക്കുമ്പോള്‍ വീണ്ടുമെടുത്തു കാണാറുള്ള ചിത്രവുമാണ്; പ്രശസ്ത ബോളിവുഡ് നടന്റെ കുറിപ്പ് വൈറലാകുന്നു


2011ല്‍ സോയ അക്തറിന്റെ സംവിധാനത്തില്‍ പുറത്തുവന്ന സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു സിന്ദഗി നാ മിലേഗി ദോബാര. ഹൃത്വിക് റോഷന്‍, കത്രീന കെയ്ഫ്, അഭയ് ഡിയോള്‍, ഫര്‍ഹാന്‍ അക്തര്‍, കല്‍കി കോച്‌ലിന്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തിയ ചിത്രം ബോളിവുഡില്‍ വന്‍ വിജയമായിരുന്നു. എന്നാല്‍ ചിത്രത്തിലെ നായകനായെത്തിയ ഹൃത്വിക്കിനോടൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭയ്യെയും ഫര്‍ഹാനെയും സഹതാരങ്ങളായി തരംതാഴ്ത്തിയും ഹൃത്വിക്കിന്റെയും കത്രീനയുടെയും പ്രണയകഥ എന്ന നിലയിലുമാണ് അവാര്‍ഡ് വേദികളില്‍ കാണിച്ചിരുന്നതെന്നും അത്തരം വേദികള്‍ താന്‍ ബഹിഷ്‌കരിച്ചിരുന്നുവെന്നും അഭയ് ഡിയോള്‍ വെളിപ്പെടുത്തുന്നു.

അഭയ് ഡിയോളിന്റെ കുറിപ്പ്

2011ല്‍ പുറത്തിറങ്ങിയ സിന്ദഗി ന മിലേഗി ദുബാര. ഞാന്‍ ആരെന്ന് പരിചയപ്പെടുത്താന്‍ ഈ സിനിമയുടെ ടൈറ്റില്‍ വേണ്ടിവരാറുണ്ട്. വിഷാദത്തിലിരിക്കുമ്പോള്‍ വീണ്ടുമെടുത്തു കാണാറുള്ള ചിത്രവുമാണ്.

അന്ന് ഒരുവിധം എല്ലാ പുരസ്‌കാരവേദികളിലും എന്നെയും ഫര്‍ഹാനെയും ചിത്രത്തിലെ സഹനടന്‍മാരായി തരംതാഴ്ത്തിയും ഹൃത്വിക്കിനെയും കത്രിനയെയും പ്രധാന റോളുകളിലുളളവരായുമാണ് പ്രഖ്യാപിച്ചിരുന്നത്. ഇന്‍ഡസ്ട്രിയുടെ ലോജിക്ക് പ്രകാരം ആണും പെണ്ണും തമ്മിലെ പ്രണയകഥയാണ് ചിത്രം പറഞ്ഞത്. നായകന് ധൈര്യം പകരാന്‍ ചുറ്റും ചില സുഹൃത്തുക്കളും. സിനിമാമേഖലയിലെ ലോബികളെക്കുറിച്ച് രഹസ്യമായും പരസ്യമായുമുള്ള കഥകളും പാട്ടാണ്. ഈ സിനിമയുടെ കാര്യത്തില്‍ അത് പരസ്യമായിരുന്നു. അത്തരം എല്ലാ പുരസ്‌കാരവേദികളും അന്ന് ഞാന്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഫര്‍ഹാന് പങ്കെടുക്കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും വിവേചനങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്. ഇതിനിടെ പലരും പ്രതികരിച്ചും തുടങ്ങി. നടി കങ്കണ റണാവത്ത്, ഗായകന്‍ ലോനു നിഗം തുടങ്ങിയവരും ഇത്തരം വിവേചനങ്ങളെക്കുറിച്ച് പ്രതികരിച്ചിരുന്നു.




A post shared by Abhay Deol (@abhaydeol) on

Keywords:  News, National, Mumbai, Cinema, Bollywood, Entertainment, Actor, Bollywood actor post viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia