പുതിയ ആരോപണങ്ങള്‍ ഉയരുന്നതിനിടെ കവര്‍ പേജില്‍ നടന്‍ ദിലീപിന്റെ കുടുംബ ചിത്രം; 'വനിത'യ്‌ക്കെതിരെ വ്യാപക വിമര്‍ശനം; മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍

 


മുംബൈ: (www.kvartha.com 07.01.2022)  കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടര്‍ച്ചയായ വെളിപ്പെടുത്തലുകളും ആരോപണങ്ങളും പുറത്ത് വരുന്നതിനിടെ താരത്തിന്റെ വിശേഷങ്ങളുമായി പുറത്തിറങ്ങുന്ന 'സ്ത്രീപക്ഷ മാസിക' വനിതയ്ക്കെതിരെ ഉയരുന്നത് വ്യാപക വിമര്‍ശനം. ബോളിവുഡ് നടി സ്വര ഭാസ്‌കറാണ് ഇത്തരത്തില്‍ മാസികയ്ക്ക് എതിരെ പരസ്യമായി രംഗത്ത് എത്തിയത്. വനിത മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് അവര്‍ ട്വിറ്റെറില്‍ കുറിച്ചത്.

പുതിയ ആരോപണങ്ങള്‍ ഉയരുന്നതിനിടെ കവര്‍ പേജില്‍ നടന്‍ ദിലീപിന്റെ കുടുംബ ചിത്രം; 'വനിത'യ്‌ക്കെതിരെ വ്യാപക വിമര്‍ശനം; മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍

'2017-ല്‍ നടിയും സഹപ്രവര്‍ത്തകയുമായ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടന്‍ ദിലീപ്. നിരവധി മാസങ്ങളാണ് അദ്ദേഹം ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. കേസില്‍ നീതി വേഗത്തില്‍ ലഭിക്കാന്‍ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു'വെന്നും അവര്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെ വ്യക്തമായ നിലപാട് അറിയിച്ചുകൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ള താരമാണ് സ്വര ഭാസ്‌കര്‍. അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളപ്പോഴും, പറഞ്ഞ വാക്കുകളില്‍ ഉറച്ചു നിന്നിട്ടുള്ള സ്വര ഇപ്പോഴും തന്റെ നിലപാട് അറിയിച്ചുകൊണ്ടുതന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന വനിത മാസികയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെയും കുടുംബത്തെയും കവര്‍ ചിത്രമായി ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വ്യാപക വിമര്‍ശനം. സാമൂഹിക സാംസ്‌കാരിക, മാധ്യമ മേഖലയിലെ നിരവധി പേര്‍ ഇതിനോടകം തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ക്രൈംബ്രാഞ്ച് ഐ ജി കെ ഫിലിപ്, എസ് പിമാരായ കെ സുദര്‍ശന്‍, എംജി സോജന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടാവും.

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ അന്വേഷണ സംഘം പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനി അമ്മയ്ക്ക് നല്‍കിയ കത്ത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. നിര്‍ണായക വിവരങ്ങളാണ് കത്തില്‍ ഉള്ളത്.

Keywords: Bollywood actress Swara Bhaskar says she is ashamed of Vanitha magazine on Dileep issues, Mumbai, News, Actress, Bollywood, Criticism, Dileep, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia