Boycott call | ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛ'ദ്ദ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനത്തിന് ശേഷം ഒരുകൂട്ടം സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ ശാരൂഖ് ഖാന്റെ പത്താനെതിരെ രംഗത്ത്
Aug 14, 2022, 13:59 IST
മുംബൈ: (www.kvartha.com) ആമിര്‍ ഖാന്റെ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയെ ഉന്നമിട്ടതിന് ശേഷം ഒരു കൂട്ടം സമൂഹമാധ്യമ ഉപയോക്താക്കള്‍ ശാരൂഖ് ഖാന്റെ പത്താന്‍ ചിത്രത്തിനെതിരെ രംഗത്ത്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ ബഹിഷ്‌കരണ ആഹ്വാനം പ്രചരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടരുതെന്ന് നടന്‍ അക്ഷയ് കുമാര്‍ ആളുകളോട് അഭ്യര്‍ഥിച്ചിരുന്നു. പുതിയ ചിത്രമായ രക്ഷാബന്ധന്റെ പ്രചരണത്തിനായി കൊല്‍കതയില്‍ എത്തിയതായിരുന്നു താരം.
'നിങ്ങള്‍ക്ക് സിനിമ കാണാന്‍ തോന്നുന്നില്ലെങ്കില്‍, കാണണ്ട. ഇതൊരു സ്വതന്ത്ര രാജ്യമാണ്, ഇവിടെ സിനിമയുണ്ട് അത് കാണണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. ഏത് വ്യവസായമായാലും, അത് വസ്ത്ര വ്യവസായമായാലും, സിനിമാ വ്യവസായമായാലും, മറ്റെന്തെങ്കിലും ആയാലും, അതെല്ലാം സമ്പദ്വ്യവസ്ഥയെ സഹായിക്കുന്നു, പക്ഷേ സിനിമകള്‍ ബഹിഷ്‌കരിക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് നല്ലതല്ല' അക്ഷയ് കുമാര്‍ വ്യക്തമാക്കി.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ബഹിഷ്‌കരണ പ്രവണതയെക്കുറിച്ച് ആമിര്‍ ഖാനും തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ' ബോളിവുഡ് ബഹിഷ്‌കരിക്കൂ... ആമിര്‍ ഖാനെ ബഹിഷ്‌കരിക്കൂ... ലാല്‍ സിംഗ് ഛദ്ദയെ ബഹിഷ്‌കരിക്കൂ... എനിക്ക് സങ്കടം തോന്നുന്നു, കാരണം ഇത് പറയുന്ന ഒരുപാട് ആളുകള്‍ ഞാന്‍ ഇന്‍ഡ്യയെ ഇഷ്ടപ്പെടാത്ത ഒരാളാണെന്ന് വിശ്വസിക്കുന്നു. അത് സത്യസന്ധമല്ലാത്ത കാര്യമാണ്, ഞാന്‍ രാജ്യത്തെ സ്‌നേഹിക്കുന്നു... ചിലര്‍ക്ക് അത് വിശ്വസിക്കാനാവുന്നില്ലെങ്കില്‍ ദൗര്‍ഭാഗ്യകരമാണ്. ദയവായി എന്റെ സിനിമകള്‍ ബഹിഷ്‌കരിക്കരുത്, ദയവായി എന്റെ സിനിമകള്‍ കാണുക,' അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുത സിനിമയെയും നടന്മാരെയും വരെ ബാധിച്ചിരിക്കുന്നു എന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

Keywords: After #BoycottLaalSinghChaddha trend, social media users target Shah Rukh Khan's Pathaan, National,News,Top-Headlines,Mumbai,Social Media,Sharukh Khan,Cinema,Kolkata,Actor,Ameer Khan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.