നടി ലിസാ ലിന്‍ മാസ്‌റ്റേഴ്‌സ് തൂങ്ങിമരിച്ചനിലയില്‍; ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തി

 


(www.kvartha.com 18.11.2016) നടി ലിസാ ലിന്‍ മാസ്‌റ്റേഴ്‌സ് (52) തൂങ്ങിമരിച്ചനിലയില്‍. മനോജ് നൈറ്റ് ശ്യാമളന്റെ അണ്‍ബ്രേക്കബിള്‍ സിനിമയിലൂടെ ശ്രദ്ധേയയായ താരമാണ് ലിസ. ലിമയിലെ നീവോ മുണ്ടോ ഹോട്ടലിലെ മുറിയിലാണ് നടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.

കഴിഞ്ഞ കുറെ നാളുകളായി ലിസ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍
പറയുന്നു. ഹോട്ടല്‍ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് എന്ന് കരുതുന്ന രണ്ടു കത്തുകളും കണ്ടെത്തിയിട്ടുണ്ടെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

അണ്‍ബ്രേക്കബിള്‍ സിനിമയിലെ അതിഥി വേഷമായ കിമ്മി ഷ്മിറ്റിനെ അവതരിപ്പിച്ച നടിയാണ് ലിസ. ലിസ കഴിഞ്ഞ വര്‍ഷം ചെയ്ത ലോ ആന്റ് ഓര്‍ഡറിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടി ലിസാ ലിന്‍ മാസ്‌റ്റേഴ്‌സ് തൂങ്ങിമരിച്ചനിലയില്‍; ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തി

Also Read:
വൈദ്യുതി സെക്ഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ഓടിക്കാന്‍ നല്‍കുന്നത് സംബന്ധിച്ച് കൈക്കൂലി ആരോപണം; വിജിലന്‍സ് റെയ്ഡ് നടത്തി

Keywords:  Brooklyn actress Lisa Lynn Masters commits suicide in Peru, Hotel, Friends, Letter, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia