Bullet Train Trailer | കൂടുതല്‍ ആക്ഷനും നര്‍മവുമായി ബ്രാഡ് പിറ്റ്; 'ബുളറ്റ് ട്രെയിന്‍' പുതിയ ട്രെയിലര്‍ പുറത്തുവിട്ടു

 



ന്യൂയോര്‍ക്: (www.kvartha.com) കൂടുതല്‍ ആക്ഷനും നര്‍മവുമായി ബ്രാഡ് പിറ്റ് 'ബുളറ്റ് ട്രെയിനു'മായി എത്തിയിരിക്കുകയാണ്. 
ഡേവിഡ് ലെയ്ച് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ കോമഡി ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ലേഡി ബഗ് എന്ന കൊലയാളിയാണ് ബ്രാഡ് പിറ്റിന്റെ കഥാപാത്രം. എന്നാല്‍ സ്വന്തം തൊഴിലില്‍ നിരന്തരം നിര്‍ഭാഗ്യം വേട്ടയാടുന്നയാളുമാണ് ലേഡിബഗ്. അയാള്‍ക്ക് ലഭിക്കുന്ന ഏറ്റവും പുതിയ മിഷന്‍ ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിനിലാണ്. പക്ഷേ അവിടെ അയാളെ കാത്തിരിക്കുന്നത് വലിയ അപായങ്ങളാണ്. സ്വന്തം ജീവന്‍ രക്ഷിക്കണമെങ്കില്‍ ലേഡിബഗിന് ആ ട്രെയിനിന് പുറത്തുകടന്നാലേ സാധിക്കുകയുള്ളു. 

ബ്രാഡ് പിറ്റിനെ കൂടാതെ, ജോയ് കിംഗ്, ആരോണ്‍ ടെയ്‌ലര്‍ ജോന്‍സന്‍, ബ്രയാന്‍ ടൈറി ഹെന്റി, ആന്‍ഡ്രൂ കോജി, ഹിറോയുകി സനാഡ, മൈകള്‍ ഷാനന്‍, ബെനിറ്റോ എ മാര്‍ടിനെസ് ഒകാഷ്യോ എന്നിവര്‍ക്കൊപ്പം സാന്ദ്ര ബുളോക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

Bullet Train Trailer | കൂടുതല്‍ ആക്ഷനും നര്‍മവുമായി ബ്രാഡ് പിറ്റ്; 'ബുളറ്റ് ട്രെയിന്‍' പുതിയ ട്രെയിലര്‍ പുറത്തുവിട്ടു


കൊടാരോ ഇസാക എഴുതിയ മരിയ ബീറ്റില്‍ (ബുളറ്റ് ട്രെയിന്‍ എന്ന പേരില്‍ ഇന്‍ഗ്ലീഷ് പരിഭാഷ) എന്ന നോവലിനെ ആസ്പദമാക്കിയാണ് സാക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജപാന്‍ കഥാപശ്ചാത്തലമാക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സാക് ഓള്‍കെവിക്‌സ് ആണ്. ഓഗസ്റ്റ് അഞ്ചിന് സാധാരണ സ്‌ക്രീനുകളിലും ഐ മാക്‌സിലും ചിത്രം പ്രദര്‍ശനത്തിനെത്തും. 

 


Keywords:  News,World,international,New York,Entertainment,Cinema,Video,Social-Media,Hollywood, ‘Bullet Train’ Drops New Trailer With More Action and Brad Pitt Humor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia