2 മലയാള സിനിമാ താരങ്ങളുടെ കാരവാന്‍ ലൊകേഷനില്‍ നിന്ന് മോടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി

 



കൊച്ചി: (www.kvartha.com 16.11.2021) രണ്ട് മലയാള സിനിമാ താരങ്ങളുടെ കാരവാന്‍ കസ്റ്റഡിയില്‍. നികുതി അടക്കാത്തതിനെ തുടര്‍ന്നാണ് താരങ്ങക്കായി എത്തിച്ച കാരവാന്‍ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. മോടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കാരവാന്‍ പിടിച്ചെടുത്തത്.

അത്യാധുനിക സൗകര്യങ്ങളുള്ള കാരവാന്‍ മഹാരാഷ്ട്ര രെജിസ്‌ട്രേഷനുള്ളതാണ്. ഇതര സംസ്ഥാനത്ത് രെജിസ്റ്റര്‍ ചെയ്ത കാരവാന്‍ നികുതി അടക്കാതെ കേരളത്തില്‍ ഓടിച്ചെന്നാണ് ചുമത്തിയിട്ടുള്ള കുറ്റം. 
ഇരുമ്പനം റോഡിന് സമീപത്തെ ഷൂടിങ് ലൊകേഷനില്‍ നിന്ന് വാഹനം പിടിച്ചെടുക്കുകയായിരുന്നു.

2 മലയാള സിനിമാ താരങ്ങളുടെ കാരവാന്‍ ലൊകേഷനില്‍ നിന്ന് മോടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി


ഡെപ്യൂടി ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അസിസന്റ് മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഭരത് ചന്ദ്രന്‍, കെ എം രാജേഷ് എന്നിവരാണ് കാരവാന്‍ കസ്റ്റഡിയിലെടുത്തത്. നികുതി ഇനത്തില്‍ ഒരു ലക്ഷം രൂപ പിഴ അടക്കാന്‍ കാരവാന്റെ ഉടമയ്ക്ക് മോടോര്‍ വാഹന വകുപ്പ് നോടീസ് നല്‍കി.     

Keywords:  News, Kerala, State, Kochi, Entertainment, Cinema, Actor, Vehicles, Tax&Savings, Caravan of two Malayalam film stars in custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia