'ചരിത്രത്തെ വളച്ചൊടിച്ചുള്ള സിനിമ'; മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം പ്രദർശിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പരാതിയിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാലാഴ്ച സമയം

 


കൊച്ചി: (www.kvartha.com 17.09.2021) മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം പ്രദർശിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പരാതിയിൽ നാല് ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്ര സർകാറിനോട് ഹൈകോടതി.

ചരിത്രത്തെ വളച്ചൊടിച്ചുള്ള സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി ആയില്ലെന്ന് ചൂണ്ടികാട്ടി മരയ്ക്കാർ കുടുംബാംഗമായ മുഫീദ അറാഫത് മരയ്ക്കാർ നൽകിയ ഹർജിയിലാണ്
കോടതി ഉത്തരവ്.

'ചരിത്രത്തെ വളച്ചൊടിച്ചുള്ള സിനിമ'; മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം പ്രദർശിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പരാതിയിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാലാഴ്ച സമയം

സെൻസർ ബോ‍ർഡിനും കേന്ദ്ര സർകാറിനും 2020 ഫെബ്രുവരിയിൽ പരാതി നൽകിയിട്ടും തീരുമാനം എടുത്തില്ലെന്നാണ് ഹർജിക്കാരി കോടതിയിൽ ആരോപിച്ചത്. ഹർജിക്കാരിയുടെ പരാതി കേന്ദ്രസർകാരിന് കൈമാറിയിട്ടുണ്ടെന്ന് സെൻസർ ബോർഡ് ഹൈകോടതിയിൽ പറഞ്ഞു. റൂൾ 32 പ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്ര സർകാരാണെന്നും സെൻസർ ബോർഡ് പറഞ്ഞു.

Keywords:  News, Kochi, Kerala, State,Top-Headlines, Entertainment, Film, Cinema, Actor, Complaint, Central Government, Mohanlal, Case against Mohanlal new movie; Center has four weeks to make a decision.


< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia