സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇന്നുമുണ്ട്; വെളിപ്പെടുത്തലുമായി ദുല്‍ഖറിന്റെ 'സോളോ'യിലെ നായിക

 


കൊച്ചി: (www.kvartha.com 18.08.2017) സിനിമയിലെ കാസ്റ്റിങ് കൗച്ച് ഇന്നും നിലവിലുണ്ടെന്ന വെളിപ്പെടുത്തലുമായി ദുല്‍ഖറിന്റെ 'സോളോ'യിലെ നായിക. ഉടന്‍ തിയറ്ററിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ 'സോളോ'യിലെ നായിക ശ്രുതി ഹരിഹരന്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്. മാമാസ് ഒരുക്കിയ സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാണ് ശ്രുതി.

അവസരം ലഭിക്കുന്നതിനായി നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതി ഇന്നും നിലനില്‍ക്കുന്നുണ്ടെന്നാണ് ശ്രുതി പറയുന്നത്. കാസ്റ്റിങ് കൗച്ചിന് പ്രധാനമായും ഇരയാകുന്നത്് പുതുമുഖ താരങ്ങളാണെന്നും നിര്‍മാതാക്കളും സംവിധായകരുമാണ് ഇതിന് പിന്നിലെന്നും ശ്രുതി പറയുന്നു.

സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇന്നുമുണ്ട്; വെളിപ്പെടുത്തലുമായി ദുല്‍ഖറിന്റെ 'സോളോ'യിലെ നായിക

നടിയെ തെരഞ്ഞെടുക്കേണ്ടത് അഭിനയ മികവ് പരിഗണിച്ച് കൊണ്ടായിരിക്കണമെന്നും അല്ലാതെ മറ്റു രീതികള്‍ കൊണ്ടല്ലെന്നും ശ്രുതി അഭിപ്രായപ്പെടുന്നു. കാസ്റ്റിങ് കൗച്ച് വലിയൊരു ക്രൈം തന്നെയാണ്. എന്നാല്‍ വളരെ കുറച്ച് പരാതികള്‍ മാത്രമാണ് സിനിമാ രംഗത്തുനിന്നും പോലീസിന് ലഭിക്കുന്നത്. പലരും മിണ്ടാതിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രവണത ഇപ്പോഴും ശക്തിയായി തുടരുകയാണ്. ഇത് നാണക്കേടാണെന്നും ശ്രുതി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kochi, Cinema, Malayalam, Dulquar Salman, Actress, Molestation, Entertainment, Casting couch in Malayalam cinema: Actress Shruthi 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia