ട്രെന്‍ഡിനൊപ്പം: ഭീഷ്മപര്‍വത്തിലെ 'ചാമ്പിക്കോ' സ്‌റ്റൈലില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും, വീഡിയോ

 



തിരുവനന്തപുരം: (www.kvartha.com 01.04.2022) ഭീഷ്മപര്‍വത്തിലെ 'ചാമ്പിക്കോ' സ്‌റ്റൈലില്‍ പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടിയും. അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഹിറ്റ് ചിത്രത്തിലെ മൈക്കിളപ്പന്റെ സ്‌റ്റൈലില്‍ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി. 

ഭീഷ്മ ശൈലിയില്‍ ഫോടോഷൂട് ഫേസ്ബുകില്‍ ഷെയര്‍ ചെയ്തതാണ് മന്ത്രി ട്രെന്‍ഡിനൊപ്പം സഞ്ചരിച്ചത്. 'ട്രെന്‍ഡിനൊപ്പം.. ചാമ്പിക്കോ..' എന്ന ക്യാപ്ഷനോടെയാണ് മന്ത്രി ഫേസ്ബുകില്‍ വീഡിയോ ഷെയര്‍ ചെയ്തത്.

ട്രെന്‍ഡിനൊപ്പം: ഭീഷ്മപര്‍വത്തിലെ 'ചാമ്പിക്കോ' സ്‌റ്റൈലില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും, വീഡിയോ


ഭീഷ്മപര്‍വം സിനിമയില്‍ നായകനായ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോടോഷൂട് സീനും ബിജിഎമ്മും മാസ് ഹിറ്റാണ്. അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കിളപ്പനായെത്തുന്ന മമ്മൂട്ടി കുടുംബത്തിനൊപ്പം ഗ്രൂപ് ഫോടോ എടുക്കുന്ന രംഗത്തിലെ 'ചാമ്പിക്കോ' എന്ന ഡയലോഗാണ് ട്രെന്‍ഡായത്. 

ആ സീനിനെ അനുകരിച്ച് മലയാളികളുടെ നിരവധി വീഡിയോകള്‍ വന്നു. സ്‌റ്റൈലിഷ് ആയ കഥാപാത്രവും സ്ലോ മോഷനും മാസ്മരിക പശ്ചാത്തല സംഗീതവും കൊണ്ട് അമല്‍ നീരദ് സൃഷ്ടിച്ച രംഗം അതേ രീതിയില്‍ റീ ക്രിയേറ്റ് ചെയ്യാനാണ് പലരും മത്സരിക്കുന്നത്.

പലരും 'ചാമ്പിക്കോ' സ്‌റ്റൈല്‍ അനുകരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലാകെ ഇപ്പോള്‍ വൈറലാണ് 'ചാമ്പിക്കോ' ഫോടോ സെഷന്‍. അധ്യാപകര്‍ മുതല്‍ എംഎല്‍എമാര്‍ വരെ 'ചാമ്പിക്കോ' ട്രെന്‍ഡിങ് ഫോടോയിലുണ്ട്. കഴിഞ്ഞ ദിവസം സിപിഎം നേതാവ് പി ജയരാജന്റെ ഭീഷ്മ സ്‌റ്റൈലും വൈറലായിരുന്നു.

 

Keywords:  News, Kerala, State, Thiruvananthapuram, Minister, Entertainment, Cinema, Mammootty, Politics, Facebook, Social-Media, Trending, Champiko: Minister V Sivankutty in Bhishma style, video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia