തിരുവനന്തപുരം: (www.kvartha.com 01.03.2016) നടന്‍ ഫഹദ് ഫാസിലിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. നിര്‍മാതാവിന്റെ കയ്യില്‍ നിന്ന് പണം കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്ന പരാതിയില്‍ താരത്തിനെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിക്കുകയായിരുന്നു. അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പതിനാല് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം പിന്‍മാറിയെന്ന നിര്‍മാതാവ് അരോമ മണിയുടെ പരാതിയിലാണ് കോടതിയുടെ നടപടി.
ചിത്രത്തിന് വേണ്ടി കരാര്‍ ഉറപ്പിച്ച ശേഷം ഫഹദ് പിന്‍മാറിയെന്നാണ് സുനിത പ്രൊഡക്ഷന്‍സ് ഉടമ അരോമ മണിയുടെ പരാതി.കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത് . നായക വേഷം അഭിനയിക്കാനാണ് കരാറുറപ്പിച്ചിരുന്നത്. തുടര്‍ന്ന് ആദ്യഗഡുവായി നാല് ലക്ഷം രൂപ ഫഹദ് കൈപ്പറ്റി. ചിത്രത്തിന്റെ പൂജയും ഫോട്ടോഷൂട്ടും കഴിയുകയും ചെയ്തു. എന്നാല്‍ പിന്നീട് ഫഹദിന്റെ അസൗകര്യം കാരണം ചിത്രീകരണം നീട്ടുകയായിരുന്നു.
ഇതിനിടെ രണ്ടാംഘട്ടമായി പത്ത് ലക്ഷം രൂപ ഫഹദ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് താരത്തിന് ചെക്ക് കൈമാറി. പണം ചിത്രീകരണത്തിന് എത്തുമ്പോള്‍ കൈമാറാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സിനിമയുമായി ഫഹദ് സഹകരിച്ചില്ലെന്നാണ് അരോമ മണിയുടെ ആരോപണം. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മറ്റുമായി മൂന്നരക്കോടിയോളം രൂപ ചെലവാകുകയും ചെയ്തു.
പരാതിയുമായി കന്റോണ്‍മെന്റ് പോലീസിനെ സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും അതു കൊണ്ടാണ് താന്‍ കോടതിയെ സമീപിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫഹദിനെതിരെ എഫ്‌ഐആറിട്ട് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
Also Read:
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവെത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനി കാഞ്ഞങ്ങാട്ട് പിടിയില്‍

Keywords: Cheating case filed against Fahad Fazil,Thiruvananthapuram, Complaint, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.