കുട്ടിക്കൂട്ടത്തിന്റെ ചെറിയ ചെറിയ വലിയ കാര്യങ്ങള്‍; ജനകീയ കൂട്ടായ്മയില്‍ ഒരു സിനിമ

 


സിനിമ പരിചയം / (www.kvartha.com 31.10.2019)

തിന്മകള്‍ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമ. മദ്യം, മയക്കുമരുന്ന്, പരിസരമലിനീകരണം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഭക്ഷ്യോല്‍പന്നങ്ങളിലെ മായം തുടങ്ങിയ വെല്ലുവിളികള്‍ സിനിമയില്‍ ഇതിവൃത്തമാകുന്നു. സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുന്ന വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന 'ചെറിയ ചെറിയ വലിയ കാര്യങ്ങള്‍' എന്ന നീലേശ്വരക്കാരുടെ സിനിമയുടെ വിശേഷങ്ങളാണ് കെ വാര്‍ത്ത പങ്കിടുന്നത്.

  കുട്ടിക്കൂട്ടത്തിന്റെ ചെറിയ ചെറിയ വലിയ കാര്യങ്ങള്‍; ജനകീയ കൂട്ടായ്മയില്‍ ഒരു സിനിമ

തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാനുള്ള ശേഷി ഇന്നത്തെ തലമുറയ്ക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവരെ പ്രാപ്തരാക്കുന്ന ഒരു വേറിട്ട സിനിമയാണ് ചെറിയ ചെറിയ വലിയ കാര്യങ്ങള്‍. സിനിമ തീയറ്ററിലേക്കെത്തുമ്പോള്‍ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ ഏറെയാണ്. വിദ്യാര്‍ത്ഥി സമൂഹം ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരുന്ന സംഭവങ്ങളിലൂടെയാണ് കഥ തുടരുന്നത്.


നീലേശ്വരത്തെ ജനകീയ കൂട്ടായ്മയില്‍ രൂപം കൊണ്ട് നവജീവന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയുടെ കഥ, തിരക്കഥ, ഗാനരചന, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചത് രവീന്ദ്രനാഥ് വൈരങ്കോടാണ്. പതിനാലു വയസുകാരനായ അശ്വിന്‍ കൃഷ്ണ ജിഷ്ണുനാഥാണ് സിനിമയിലെ ഏഴ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. സിനിമയിലെ മുഖ്യവേഷവും ഈ കുട്ടിതന്നെ ചെയ്യുന്നു. പ്രിയേഷ് നീലേശ്വരമാണ് ചിത്രത്തിലെ മുഖ്യഗായകന്‍. ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ അഭിനയിച്ചിട്ടുണ്ട്. വിപണന സാധ്യതയല്ല, ചിത്രത്തിന്റെ സാമൂഹിക പ്രതിബദ്ധതയാണ് പ്രസക്തമെന്ന് ചിത്രം സംവിധാനം ചെയ്ത രവീന്ദ്രനാഥ് വൈരങ്കോട് പറയുന്നു.

മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വിസി കബീര്‍, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ നീലേശ്വരം സ്വദേശി ഡോ.സന്തോഷ് സരസ്സ്, സ്വാതന്ത്ര്യ സമര സേനാനി കെ ആര്‍ കണ്ണേട്ടന്‍ നീലേശ്വരം തടങ്ങിയവരും രാകേഷ് ഏലംകുളം, ഇന്ദ്രജിത്ത്, അജയ് ലാല്‍, സൂരജ് വാഴംകുന്നത്ത്, വൈഷ്ണവി, ഉണ്ണിമായ, ആതിര, സുകന്യ, വിദ്യാര്‍ത്ഥികളായ ദേവയാനി, അക്ഷര, ജോസ്, അക്ഷയ്, കാര്‍ത്തിക് വള്ളത്തോള്‍ എന്നിവരും ചിത്രത്തില്‍ പ്രാധാനകഥാപാത്രങ്ങളായി എത്തുന്നു. ഛയാഗ്രഹണം പ്രവീണ്‍ സുമേരയും എഡിറ്റിംഗ് വിശ്വന്‍ പെരികമനയുമാണ് നിര്‍വഹിക്കുന്നത്. സിനിമയുടെ പ്രിവ്യൂ ഷോ തിരുവനന്തപുരം എസ്എല്‍ തിയ്യേറ്ററില്‍ 31ന് വൈകിട്ട് ആറിന് നടക്കും.

നമ്മള്‍ ചെറുതായി കാണുന്ന പലതും വലിയ വിപത്തുകളുടെ തുടക്കമാണ്. കുട്ടികളെ കാര്‍ന്നു തിന്നുന്ന ദുശീലങ്ങളെ തിരിച്ചറിയാനും വേരോടെ പിഴുതെറിയാനും ഈ സിനിമയിലൂടെ സാധ്യമാകുമെന്നു കരുതാം. കൗമാരത്തിലെ ചാപല്ല്യങ്ങളും എടുത്തുചാട്ടവും കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കാതിരിക്കുന്നതുമാണ് പുതിയ തലമുറ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ചെറിയ ചെറിയ വലിയ കാര്യങ്ങള്‍ എന്ന സിനിമ പുതിയ തലമുറയ്ക്ക് വലിയ സന്ദേശമാണ് നല്‍കുന്നത്. നീലേശ്വരക്കാരുടെ ജനകീയ കൂട്ടായ്മയില്‍ നിന്നും ഉണ്ടായ ഈ സിനിമയ്ക്കു എല്ലാവിധ ഭാവുകങ്ങളും നേരാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, Cinema, film, Entertainment, Nileshwaram, Students, cheriya cheriya valiya kaaryangal; cinema from childrens 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia