Chhavi Mittal | സ്തനാര്‍ബുദ ശസ്ത്രക്രിയയ്ക്ക് മുമ്പ് ആശുപത്രി വാര്‍ഡില്‍ നൃത്തം ചെയ്ത് നടി ഛവി മിതല്‍; വീഡിയോ വൈറല്‍

 


മുംബൈ: (www.kvartha.com) സോഷ്യല്‍ മീഡിയയില്‍ സജീവമായ ടെലിവിഷന്‍ താരങ്ങളില്‍ ഒരാളാണ് ഛവി മിതല്‍. ഒരാഴ്ച മുമ്പാണ് തനിക്ക് സ്തനാര്‍ബുദമാണെന്ന് താരം സോഷ്യല്‍ മീഡിയ അകൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്. അന്നുമുതല്‍, തന്റെ ദുഷ്‌കരമായ യാത്രയില്‍ നേരിടേണ്ടി വന്ന ഉയര്‍ച താഴ്ചകളെ കുറിച്ചെല്ലാം അവര്‍ ആരാധകരുമായി പങ്കുവച്ചിരുന്നു.

സ്തനാര്‍ബുദ ശസ്ത്രക്രിയയ്ക്ക് മുമ്പ് താരം തന്റെ ഫോടോ പങ്കുവച്ചുകൊണ്ട് അതിന് 'സമയമായി,' എന്ന അടിക്കുറിപ്പും നല്‍കി. ഛവി ഒരു ആശുപത്രി കിടക്കയില്‍ കിടക്കുന്നതും ഒരാളുടെ കൈയില്‍ മുറുകെ പിടിക്കുന്നതും ആണ് ഫോടോ.

കൂടാതെ തന്റെ ഇന്‍സ്റ്റാഗ്രാം അകൗണ്ടില്‍ ഫാല്‍സും എംഎസ് ബാങ്കും ചേര്‍ന്നുള്ള ബോപ് ഡാഡിയുടെ താളങ്ങള്‍ ആസ്വദിക്കുന്ന വീഡിയോയും പങ്കിട്ടു. ഭര്‍ത്താവ് മോഹിത് ഹുസൈന്‍ അവരുടെ നൃത്തത്തിനിടയില്‍ താരത്തെ പിടികൂടുകയും പിന്നീട് വീഡിയോയില്‍ പാട്ടിനൊപ്പം ചുവടുവയ്ക്കുന്നതും കാണാം.

'ഡോകടര്‍ പറഞ്ഞു, ഛാവി.... നിങ്ങള്‍ ശാന്തയാകണം! അതിനാല്‍ ഞാന്‍ ശാന്തയാണ്' എന്ന് ഈ വീഡിയോ പങ്കിട്ടുകൊണ്ട് താരം കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ താന്‍ പോസ്റ്റ് ചെയ്ത ഫോടോയ്ക്കും അടിക്കുറിപ്പിനും ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണയ്ക്കും സന്ദേശങ്ങള്‍ക്കും നടി നന്ദി പറഞ്ഞു.

ആരാധകര്‍ക്കായി ഛാവി കുറിച്ചത് ഇങ്ങനെ:

ഇന്നലെ മുതല്‍ ഞാന്‍ ഒരുപാട് കരഞ്ഞു. പക്ഷേ അത് സന്തോഷത്തിന്റെ കണ്ണുനീര്‍ ആണെന്നു മാത്രം! കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എനിക്ക് ആയിരക്കണക്കിന് സന്ദേശങ്ങളും ആശംസകളും ലഭിച്ചു, ഇപ്പോഴും ലഭിച്ചുകൊണ്ടേയിരിക്കുന്നു... അവ ഓരോന്നും തനിക്ക് ശക്തി തരുന്ന വാക്കുകളാണ്. ശക്ത, സൂപര്‍ വുമണ്‍, പ്രചോദനം, പോരാളി, രത്‌നം, കൂടാതെ അവര്‍ എനിക്കായി നിരവധി മനോഹരമായ വാക്കുകളാണ് ഉപയോഗിച്ചത്.

'വിവിധ മതവിഭാഗങ്ങളില്‍ പെട്ടവര്‍ അവരവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രാര്‍ഥനകള്‍ കൊണ്ട് തനിക്ക് കൂടുതല്‍ ആത്മധൈര്യം തന്നു. മനസ് ശാന്തമാക്കാനുള്ള ഉപദേശങ്ങളും തന്നു. അവര്‍ സ്തനാര്‍ബുദത്തെ നേരിട്ടത് എങ്ങനെയാണെന്നും വിവരിച്ചു.

ഇത്രയും സ്‌നേഹവും പിന്തുണയും തന്ന് തന്റെ മനസിനെ ബലപ്പെടുത്താനുള്ള ആളുകളുടെ മനസ് എന്നെ അത്യധികം ആശ്ചര്യപ്പെടുത്തുന്നു. നിങ്ങളില്‍ പലരും എന്റെ അസുഖ വിവരം അറിഞ്ഞു കരഞ്ഞു! 41 കാരിയായ നടി തനിക്ക് സ്തനാര്‍ബുദം ഉണ്ടെന്നും അത് എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്നും ആരാധകരെ അറിയിച്ചിരുന്നു.

ഒരുപാട് പേര്‍ രോഗം കണ്ടെത്തിയത് എങ്ങനെയാണെന്ന് എന്നോട് ചോദിച്ചിരുന്നു. എന്നാല്‍ അസുഖം നേരത്തെ ചികിത്സിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവതിയാണെന്ന് താരം പറഞ്ഞു.

തുടക്കത്തില്‍ ഒരു ബയോപ്സി നടത്തുകയും അത് പോസിറ്റീവ് ആണെന്ന് കണ്ടപ്പോള്‍ അസുഖത്തെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയുമായിരുന്നു. പ്രതിമാസം PET സ്‌കാന്‍ നിര്‍ബന്ധമായും ചെയ്യണം.

ശരിയായ ആത്മപരിശോധന നടത്തണം. ഏതെങ്കിലും തരത്തില്‍ മുഴ കണ്ടെത്തിയാല്‍ അത് ശ്രദ്ധിക്കണമെന്നും നടി ഉപദേശിച്ചു. സ്തനാര്‍ബുദം കണ്ടെത്താന്‍ ദയവായി പതിവായി സ്വയം പരിശോധന/ മാമോഗ്രാം നടത്തണം. മുഴ കണ്ടെത്തുകയാണെങ്കില്‍ അവഗണിക്കരുതെന്നും നേരത്തെ കണ്ടെത്തിയാല്‍ പെട്ടെന്ന് ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരിച്ചുവരാമെന്നും താരം ആരാധകരോട് പറഞ്ഞു.

Chhavi Mittal | സ്തനാര്‍ബുദ ശസ്ത്രക്രിയയ്ക്ക് മുമ്പ് ആശുപത്രി വാര്‍ഡില്‍ നൃത്തം ചെയ്ത് നടി ഛവി മിതല്‍; വീഡിയോ വൈറല്‍


Keywords: Chhavi Mittal dances in hospital ward before undergoing Breast Cancer surgery, video goes VIRAL, Mumbai, News, Actress, Social Media, Cancer, Treatment, National, Cinema.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia