സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Jan 1, 2021, 18:58 IST
തിരുവനന്തപുരം: (www.kvartha.com 01.01.2021) സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ജനുവരി അഞ്ചു മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് മാനദണ്ഡനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതുമായി ബന്ധപ്പെട്ട പരിപാടികളും ജനുവരി അഞ്ചു മുതല്‍ അനുവദിക്കും.
പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രാജ്യാന്തര വിദഗ്ധരുമായി സംവദിക്കാന്‍ പ്രത്യേക പരിപാടി. കുട്ടികളിലെ ആത്മഹത്യാപ്രവണത കുറയ്ക്കാന്‍ കൂടുതല്‍ സ്കൂള്‍ കൗണ്‍സിലര്‍മാരെ നിയമിക്കും. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരം ലഭ്യമാക്കാന്‍ പദ്ധതി.
ആയിരം വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്. രണ്ടലരക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് സ്കോളര്‍ഷിപ്പ്. ഗുണഭോക്താക്കളെ മാര്‍ക്ക്, ഗ്രേഡ് അടിസ്ഥാനത്തില്‍ നിശ്ചയിക്കും.
പുതുവര്‍ഷത്തില്‍ പത്തിന പരിപാടിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടിലെത്തിക്കും. മസ്റ്ററിങ്, ദുരിതാശ്വാസ നിധി അപേക്ഷ, പെന്ഷന്, അത്യാവശ്യ മരുന്നുകള്‍ എന്നിവ വീട്ടില്‍ എത്തിക്കും.
പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ സഹായസംവിധാനം. അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നല്കാന് പ്രത്യേക അതോറിറ്റി. വിവരം നല്‍കുന്നവരുടെ പേര് പുറത്തുവരില്ല. വിവരമറിയിക്കാന്‍ ഓഫിസുകളില്‍ പേകേണ്ടതില്ല മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രാജ്യാന്തര വിദഗ്ധരുമായി സംവദിക്കാന്‍ പ്രത്യേക പരിപാടി. കുട്ടികളിലെ ആത്മഹത്യാപ്രവണത കുറയ്ക്കാന്‍ കൂടുതല്‍ സ്കൂള്‍ കൗണ്‍സിലര്‍മാരെ നിയമിക്കും. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരം ലഭ്യമാക്കാന്‍ പദ്ധതി.
ആയിരം വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്. രണ്ടലരക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് സ്കോളര്‍ഷിപ്പ്. ഗുണഭോക്താക്കളെ മാര്‍ക്ക്, ഗ്രേഡ് അടിസ്ഥാനത്തില്‍ നിശ്ചയിക്കും.
Keywords: Chief Minister Pinarayi Vijayan has said that cinema theaters in the state will be open from January 5, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Cinema, Theater, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.