20 വര്‍ഷം കഴിഞ്ഞും ഇതുപോലെ ചേര്‍ന്നിരിക്കണം; ചിരജ്ഞീവി സര്‍ജയുടെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിനു സഹോദരി നല്‍കിയ മറുപടിയും ഇപ്പോള്‍ നോവാകുന്നു
Jun 9, 2020, 17:43 IST
ബംഗളൂരു: (www.kvartha.com 09.06.2020) കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ചിരഞ്ജീവി സര്‍ജ കന്നഡ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല കുടുംബവും ആരാധകരും. ചിരഞ്ജീവിയുടെ മൃതദേഹം സഹോദരന്‍ ധ്രുവ് സര്‍ജന്റെ ഫാം ഹൗസില്‍ സംസ്‌കരിക്കുന്നതിനിടയില്‍ ബന്ധുക്കള്‍ നല്‍കിയ വിടനല്‍കല്‍ കണ്ണീരോടെ മാത്രമേ കണ്ടുനില്‍ക്കാനാവൂ.
ഇപ്പോഴിതാ, മരിക്കുന്നതിനു മുന്‍പ് ചിരഞ്ജീവി സര്‍ജ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രവും അതിനു സഹോദരി നല്‍കിയ മറുപടിയും നോവാകുന്നു. അവസാനമായി ചിരജ്ഞീവി ഷെയര്‍ ചെയ്ത ഫോട്ടോ പ്രിയപ്പെട്ടവര്‍ക്ക് നൊമ്പരമാകുകയാണ്. സഹോദരങ്ങള്‍ക്ക് ഒപ്പമുള്ള ഫോട്ടോയാണ് ചിരഞ്ജീവി സര്‍ജ ഷെയര്‍ ചെയ്തത്.
സഹോദരങ്ങള്‍ക്ക് ഒപ്പമുള്ള ഒരു കുട്ടിക്കാല ചിത്രവും അടുത്തിടെ എടുത്തൊരു ചിത്രവും പങ്കുവച്ചിരിക്കുകയാണ് ചിരഞ്ജീവി. ''അന്നും ഇന്നും..ഞങ്ങള്‍ ഒരുപോലെ,'' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരന്മാരായ ധ്രുവ് സര്‍ജയയും സൂരജ് സര്‍ജയുമുണ്ട്. '20 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ പോസ് ഇതുപോലെ കാണാന്‍ ഞാനാഗ്രഹിക്കുന്നു,'' എന്നാണ് ചിത്രത്തിന് സഹോദരി അപര്‍ണ സര്‍ജ നല്‍കിയ കമന്റ്. എന്നാല്‍ പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തി അവരുടെ സഹോദരന്‍ യാത്രയായിരിക്കുകയാണ്.
ഞായറാഴ്ചയായിരുന്നു 39കാരനായ ചിരഞ്ജീവിയുടെ അപ്രതീക്ഷിത അന്ത്യം. ഏറെ നടുക്കത്തോടെയാണ് സിനിമാലോകം താരത്തിന്റെ മരണവാര്‍ത്ത കേട്ടത്. ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
കന്നഡ സിനിമയിലെ ശ്രദ്ധേയനായ ധ്രുവ് സര്‍ജയാണ് ചിരഞ്ജീവി സര്‍ജയുടെ ഒരു സഹോദരന്‍. മലയാളികളുടെയും പ്രിയപ്പെട്ട നടി മേഘ്‌ന രാജ് ആണ് ചിരഞ്ജീവി സര്‍ജയുടെ ഭാര്യ.
Keywords: News, National, India, Bangalore, Cinema, Actor, Death, Social Network, instagram, Entertainment, Chiranjeevi Sarja Last Instagram Post
ഇപ്പോഴിതാ, മരിക്കുന്നതിനു മുന്‍പ് ചിരഞ്ജീവി സര്‍ജ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രവും അതിനു സഹോദരി നല്‍കിയ മറുപടിയും നോവാകുന്നു. അവസാനമായി ചിരജ്ഞീവി ഷെയര്‍ ചെയ്ത ഫോട്ടോ പ്രിയപ്പെട്ടവര്‍ക്ക് നൊമ്പരമാകുകയാണ്. സഹോദരങ്ങള്‍ക്ക് ഒപ്പമുള്ള ഫോട്ടോയാണ് ചിരഞ്ജീവി സര്‍ജ ഷെയര്‍ ചെയ്തത്.
സഹോദരങ്ങള്‍ക്ക് ഒപ്പമുള്ള ഒരു കുട്ടിക്കാല ചിത്രവും അടുത്തിടെ എടുത്തൊരു ചിത്രവും പങ്കുവച്ചിരിക്കുകയാണ് ചിരഞ്ജീവി. ''അന്നും ഇന്നും..ഞങ്ങള്‍ ഒരുപോലെ,'' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരന്മാരായ ധ്രുവ് സര്‍ജയയും സൂരജ് സര്‍ജയുമുണ്ട്. '20 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ പോസ് ഇതുപോലെ കാണാന്‍ ഞാനാഗ്രഹിക്കുന്നു,'' എന്നാണ് ചിത്രത്തിന് സഹോദരി അപര്‍ണ സര്‍ജ നല്‍കിയ കമന്റ്. എന്നാല്‍ പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തി അവരുടെ സഹോദരന്‍ യാത്രയായിരിക്കുകയാണ്.
ഞായറാഴ്ചയായിരുന്നു 39കാരനായ ചിരഞ്ജീവിയുടെ അപ്രതീക്ഷിത അന്ത്യം. ഏറെ നടുക്കത്തോടെയാണ് സിനിമാലോകം താരത്തിന്റെ മരണവാര്‍ത്ത കേട്ടത്. ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
കന്നഡ സിനിമയിലെ ശ്രദ്ധേയനായ ധ്രുവ് സര്‍ജയാണ് ചിരഞ്ജീവി സര്‍ജയുടെ ഒരു സഹോദരന്‍. മലയാളികളുടെയും പ്രിയപ്പെട്ട നടി മേഘ്‌ന രാജ് ആണ് ചിരഞ്ജീവി സര്‍ജയുടെ ഭാര്യ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.