ഓസ്‌കാര്‍ നിമിഷങ്ങള്‍: നേട്ടം കൊയ്ത് ചൈനീസ് സംവിധായിക ക്ലോയി ഷാവോയുടെ ഡ്രാമാ ചിത്രം 'നൊമാഡ്‌ലാന്‍ഡ്'; ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍
Apr 26, 2021, 12:11 IST
ന്യൂയോര്‍ക്: (www.kvartha.com 26.04.2021) കോവിഡിലും നിറം മങ്ങാതെ 93-മത് ഓസ്‌കാര്‍ അകാദമി അവാര്‍ഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നേട്ടം കൊയ്ത് ചൈനീസ് സംവിധായിക ക്ലോയി ഷാവോയുടെ ഡ്രാമാ ചിത്രം 'നൊമാഡ്‌ലാന്‍ഡ്'. മികച്ച ചിത്രത്തിനൊപ്പം മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരവും ഷോവാ നേടി. ഏഷ്യന്‍ വംശജയായ ഒരു വനിതയ്ക്ക് ആദ്യമായാണ് മികച്ച സംവിധാനത്തിലുള്ള ഓസ്‌കര്‍ ലഭിക്കുന്നത്.
നൊമാഡ്‌ലാന്‍ഡ് ചിത്രത്തിലെ 'ഫേണ്‍' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാന്‍സസ് മക്‌ഡോര്‍മന്‍ഡ് ആണ് മികച്ച നടി. പ്രശസ്ത നടന്‍ ആന്റണി ഹോപ്കിന്‍സ് 83-ാം വയസ്സില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി എന്ന പ്രത്യേകതയുമുണ്ട്. ഹോപ്കിന്‍സിന്റെ രണ്ടാമത്തെ അകാദമി അവാര്‍ഡ് ആണിത്. നേരത്തെ 'സൈലന്‍സ് ഓഫ് ദി ലാമ്പ്‌സി'ലെ (1992) പ്രകടനത്തിനും അദ്ദേഹത്തിന് ഇതേ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
#Oscars Moment: Frances McDormand wins Best Actress for her work in @nomadlandfilm. pic.twitter.com/mHe57tzFP5
— The Academy (@TheAcademy) April 26, 2021
പരമ്പരാഗത വേദിയായ ഡോള്‍ബി തിയറ്ററുകളിലും ചടങ്ങുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ മുഖ്യവേദി ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ ആയ യൂണിയന്‍ സ്റ്റേഷന്‍ ആയിരുന്നു. സാമൂഹിക അകലം ഉറപ്പുവരുത്താനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ മാറ്റത്തില്‍ വേദിയാവുന്ന യൂണിയന്‍ സ്റ്റേഷന്‍ ഡാര്‍ക് നൈറ്റ് റൈസസ്, പേള്‍ ഹാര്‍ബര്‍ ഉള്‍പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊകേഷന്‍ ആയിട്ടുമുണ്ട്.
സംവിധായകന്‍ സ്റ്റീവന്‍ സോഡര്‍ബെര്‍ഗിന്റെ നേതൃത്വത്തിലായിരുന്നു അവാര്‍ഡ് ഷോയുടെ നിര്‍മാണം. വേദികളില്‍ നേരിട്ടെത്തുന്നവര്‍ക്കു പുറമെ പല അതിഥികളും നോമിനേഷന്‍ ലഭിച്ചവരും പല സ്ഥലങ്ങളില്‍ നിന്നായി ഉപഗ്രഹസഹായത്തോടെ പങ്കെടുത്തു. എന്നാല്‍ സൂം മീറ്റിംഗ് ഒഴിവാക്കിയിരുന്നു. പതിവുപോലെ ഇക്കുറിയും ഷോ അവതാരകന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ തവണത്തെ പുരസ്‌കാര ജേതാക്കളില്‍ മിക്കവരും പുരസ്‌കാര ദാതാക്കളായി എത്തിയിരുന്നു.Best Original Song. #Oscars pic.twitter.com/fHao7C8Nhf
— H.E.R. (@HERMusicx) April 26, 2021
ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് റ്റു..
മികച്ച ചിത്രം- നൊമാഡ് ലാന്‍ഡ് (സംവിധാനം- ക്ലോയി ഷാവോ)
മികച്ച നടന്‍- ആന്റണി ഹോപ്കിന്‍സ് (ദി ഫാദര്‍)
മികച്ച നടി- ഫ്രാന്‍സസ് മക്‌ഡോര്‍മന്‍ഡ് (നൊമാഡ്‌ലാന്‍ഡ്)
മികച്ച സംവിധായിക: ക്ലോയി ഷാവോ (ചിത്രം- നൊമാഡ് ലാന്‍ഡ്)
മികച്ച സഹനടന്‍: ഡാനിയേല്‍ കലൂയ (ചിത്രം- ജൂദാസ് ആന്‍ഡ് ദ ബ്ലാക് മിസിയ)
മികച്ച അവലംബിത തിരക്കഥ- ക്രിസ്റ്റഫര്‍ ഹാംപ്റ്റണ്‍, ഫ്‌ളോറിയന്‍ സെല്ലര്‍ (ദി ഫാദര്‍)
മികച്ച തിരക്കഥ (ഒറിജിനല്‍)- എമെറാള്‍ഡ് ഫെന്നല്‍ (പ്രൊമിസിങ് യങ് വുമണ്‍)
മികച്ച വസ്ത്രാലങ്കാരം: ആന്‍ റോത്ത് (മ റെയ്‌നീസ് ബ്ലാക് ബോട്ടം)
മികച്ച വിദേശ ഭാഷാചിത്രം: അനതര്‍ റൗണ്ട് (ഡെന്‍മാര്‍ക്)
മികച്ച ശബ്ദവിന്യാസം: സൗണ്ട് ഓഫ് മെറ്റല്‍
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം: റ്റു ഡിസ്റ്റന്റ് സ്‌ട്രേഞ്ചേഴ്‌സ്
മികച്ച ഹ്രസ്വ ഡോക്യുമെന്ററി (ഷോര്‍ട് സബ്‌ജെക്റ്റ്): കോളെറ്റ്
മികച്ച ഡോക്യുമെന്ററി ഫീചര്‍: മൈ ഒക്ടോപസ് ടീച്ചര്‍
മികച്ച വിഷ്വല്‍ എഫക്ട്: ടെനെറ്റ്
മികച്ച സഹനടി- യൂന്‍ യോ ജുങ് (മിനാരി)
മികച്ച മേകപ്, കേശാലങ്കാരം: സെര്‍ജിയോ ലോപസ് റിവേര, മിയ നീല്‍, ജമൈക വില്‍സണ്‍ (ചിത്രം- മാ റെയ്‌നീസ് ബ്ലാക് ബോടം)
It's official! #Oscars pic.twitter.com/PAq8HGGo25
— The Academy (@TheAcademy) April 26, 2021
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: മാന്‍ക്
മികച്ച ഛായാഗ്രഹണം: എറിക് മെസഷ്മിറ്റ് (മാങ്ക്)
മികച്ച ആനിമേഷന്‍ ചിത്രം: സോള്‍
മികച്ച എഡിറ്റിങ്: മികല്‍ ഇ ജി നീല്‍സണ്‍ (സൗണ്ട് ഓഫ് മെറ്റല്‍)
Keywords: News, World, International, New York, Award, Oscar, Actor, Cinema, Director, Entertainment, Chloe Zhao makes Oscars history as first Asian woman best directorWell said, Frances. #Oscars pic.twitter.com/BhoVLTcEa5
— The Academy (@TheAcademy) April 26, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.