ആളും ആരവങ്ങളും വീണ്ടുമെത്തുന്നു; സംസ്ഥാനത്തെ മുഴുവന്‍ തീയേറ്ററുകളും തിങ്കളാഴ്ച മുതല്‍ തുറക്കും; ആദ്യ പ്രധാന റിലീസ് 'കുറുപ്പ്' എന്ന് സുചന

 


തിരുവനന്തപുരം: (www.kvartha.com 22.10.2021) ആളും ആരവങ്ങളും വീണ്ടുമെത്തുന്നു. കോവിഡ് ഭീതിയില്‍ അടച്ചിട്ട സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കും. ഉടമകളുമായി തീയേറ്ററുകള്‍ തുറക്കുന്നതിന് മുമ്പായി സര്‍കാര്‍ നടത്തിയ ചർചയിലാണ് തിരുമാനം. ചർചയില്‍ സെകൻഡ് ഷോകള്‍ക്കും അനുമതി കിട്ടി. ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും നികുതി ഇളവിന്റെ കാര്യം ചർച നടത്താമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കി.

   
ആളും ആരവങ്ങളും വീണ്ടുമെത്തുന്നു; സംസ്ഥാനത്തെ മുഴുവന്‍ തീയേറ്ററുകളും തിങ്കളാഴ്ച മുതല്‍ തുറക്കും; ആദ്യ പ്രധാന റിലീസ് 'കുറുപ്പ്' എന്ന് സുചന



തിയേറ്ററുകള്‍ തുറക്കുന്ന സഹചര്യത്തില്‍ പ്രധാന റിലീസായി എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പായിരിക്കും. കാര്യങ്ങള്‍ ഒത്തുവന്നാല്‍ നവംബര്‍ 12നാകും സിനിമ റിലീസാവുക. ചിത്രം ഒടിടി റിലീസായിരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ചിത്രം തീയേറ്ററില്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപോര്‍ട്.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടിക്കെട്ടില്‍ ഒരുങ്ങിയ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ബിഗ് ബജറ്റ് ചിത്രം ഉൾപെടെ അനവധി ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസിനു വേണ്ടി കാത്തിരിക്കുന്നത്. മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന തരത്തില്‍ റിപോര്‍ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നെങ്കിലും ഈ റിപോര്‍ട് സ്ഥിരീകരിച്ചിട്ടില്ല. സ്ഥിരീകരിക്കേണ്ടവര്‍ ചിത്രത്തിന്റെ നിർമാതാവോ മോഹന്‍ലാലോ ആണെന്നുമാണ് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. ചിത്രം തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ മോഹന്‍ലാലും നിർമാതാ വായ ആന്റണി പെരുമ്പാവൂരും താനും ഒരേ അഭിപ്രായക്കാരാണെന്ന് നേരത്തെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ബിഗ് സ്‌ക്രീനില്‍ തന്നെ ആസ്വദിക്കപ്പെടേണ്ട പടമാണിത്. ഇനിയൊരു ആറ് മാസം കൂടി കാത്തിരിക്കേണ്ടിവന്നാലും തിയറ്റര്‍ റിലീസ് തന്നെയായിരിക്കും മരക്കാര്‍. എന്നായിരുന്നു പ്രിയദര്‍ശന്റെ വാക്കുകള്‍.

ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍, വിനോദ് ഗുരുവായൂറിന്റെ സംവിധാനത്തില്‍ എത്തുന്ന മിഷന്‍ സി എന്നീ ചിത്രങ്ങള്‍ ഒക്ടോബര്‍ 29ന് റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചിട്ടുണ്ട്.


Keywords: News, Thiruvananthapuram, Cinema, Mohanlal, Government, Minister, Theater, Top-Headlines, COVID-19, Report, Kerala, Cinemas in Kerala to open on October 25 with no major releases.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia