അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവ ഛായാഗ്രാഹകന്‍ ദില്‍ഷാദ് അന്തരിച്ചു
May 27, 2021, 13:50 IST
മുംബൈ: (www.kvartha.com 27.05.2021) അസുഖത്തെ തുടര്‍ന്ന്
ചികിത്സയിലായിരുന്ന യുവ ഛായാഗ്രാഹകന്‍ ദില്‍ഷാദ് ( പിപ്പിജാന്‍ ) അന്തരിച്ചു. കോവിഡ് ബാധിച്ച് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കപില്‍ ശര്‍മ്മ പ്രധാനവേഷം ചെയ്ത 'കിസ് കിസ്‌കോ പ്യാര്‍ കരു' എന്ന അബ്ബാസ് മസ്താന്‍ ചിത്രത്തിന് ശേഷം പുതിയ തെലുങ്ക് ചിത്രത്തിന്റെ വര്‍ക്ക് നടത്തുകൊണ്ടിരിക്കുന്ന സമയത്താണ് കോവിഡ് ബാധിതനാവുന്നത്.

എറണാകുളത്തു ജനിച്ച ദില്‍ഷാദ് സുപ്രസിദ്ധ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ ശിഷ്യനായാണ് തുടക്കം കുറിച്ചത്. പിന്നീട് ഹിന്ദി സിനിമയിലെ സിനിമാടോഗ്രാഫര്‍ രവിയാദവിനോപ്പം ടാര്‍സന്‍- ദ വണ്ടര്‍ കാര്‍, 36 ചീന ടൗണ്‍, റെയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ ഓപെറേറ്റിംഗ് ക്യാമറാമാന്‍ ആയി പ്രവര്‍ത്തിച്ചു. ' ദ വെയിറ്റിംഗ് റൂം' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. 'ദ ബ്ലാക് റഷ്യന്‍' എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ശ്രദ്ധേയനായി.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി തുടങ്ങിയ ഭാഷാ ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ദില്‍ഷാദിന്റെ മരണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.