ഛായാഗ്രഹകന്‍ വിഷ്ണു ശര്‍മ വിവാഹിതനായി; വധു അപര്‍ണ അജയന്‍

 


കൊച്ചി: (www.kvartha.com 01.07.2019) ഛായാഗ്രഹകന്‍ വിഷ്ണു ശര്‍മ വിവാഹിതനായി. അപര്‍ണ അജയനാണ് വധു. ഇരിങ്ങാലക്കുട എം സി പി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ മലയാളം-തെലുങ്ക് സിനിമാ മേഖലയിലെ നിരവധി പേര്‍ പങ്കെടുത്തു. രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് നടന്‍ അരുണ്‍ കുര്യന്‍, നീരജ് മാധവ് തുടങ്ങി നിരവധിപേര്‍ നവ ദമ്പതികള്‍ക്ക് ആശംസകള്‍ നല്‍കാന്‍ എത്തി.

എസ്‌കേപ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തിലൂടെ സ്വതന്ത്രഛായാഗ്രാഹകനായി എത്തിയ വിഷ്ണു കുഞ്ഞിരാമായണം, ഗോദ, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളിലൂടെയാണ് പിന്നീട് ശ്രദ്ധനേടിയത്.

ഛായാഗ്രഹകന്‍ വിഷ്ണു ശര്‍മ വിവാഹിതനായി; വധു അപര്‍ണ അജയന്‍

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്കും വിഷ്ണു ക്യാമറ ചലിപ്പിച്ചു. തമിഴില്‍ മീണ്ടും ഒരു കാതല്‍ കദൈയ്ക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണുവാണ്. സമാന്തയും നാഗചൈതന്യയും ഒന്നിച്ചെത്തി ഈ വര്‍ഷം റിലീസ് ചെയ്ത മജിലിയാണ് വിഷ്ണു ക്യാമറ ചെയ്ത അവസാന ചിത്രം. തെലുങ്കു ചിത്രം മെഹഹൂബയ്ക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണു തന്നെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cinematographer Vishnu Sharma enters wedlock; Watch video, Kochi, News, Cinema, Entertainment, Marriage, Video, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia