ബോളിവുഡില്‍ ആഡംബര വിവാഹത്തിന്റെ ആഘോഷങ്ങള്‍ കൊഴുക്കുമ്പോള്‍ കത്രീനയ്ക്കും വികിക്കുമെതിരെ അഭിഭാഷകന്റെ പരാതി

 



മുംബൈ: (www.kvartha.com 07.12.2021) ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വികി കൗശലിന്റെയും വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കേള്‍ക്കാന്‍ കാത്തിരിക്കുന്നത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നടക്കുന്ന വിവാഹത്തിന്റെ ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമായി. ഡിസംബര്‍ 19വരെയാണ് ആഘോഷങ്ങള്‍. 

രാജസ്ഥാന്‍ ബര്‍വാരയിലെ ഹോടെല്‍ സിക്‌സ് സെന്‍സെസ് ഫോര്‍ടിലാണ് ഇരുവരുടെയും വിവാഹം. ബോളിവുഡില്‍ ആഡംബര വിവാഹത്തിന്റെ ആഘോഷങ്ങള്‍ കൊഴുക്കുമ്പോള്‍ കത്രീനയ്ക്കും വികിക്കും ഹോടെല്‍ ഉടമയ്ക്കുമെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാനിലെ ഒരു അഭിഭാഷകന്‍. 

സവായ് മധോപൂരിലെ ജില്ലാ ലീഗല്‍ സെര്‍വീസസ് അതോറിറ്റിക്കാണ് അഭിഭാഷകനായ നേത്രബിന്ദ് സിങ് ജാദൂന്‍ പരാതി നല്‍കിയത്. ചൗത് മാതാ ക്ഷേത്രത്തിലേക്കുള്ള വഴി തടഞ്ഞുവെന്നാണ് ഇവര്‍ക്കെതിരായ പരാതി.   

ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് കല്യാണാഘോഷം നടക്കുന്ന ഹോടെല്‍ സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍ ആറുമുതല്‍ 12വരെ ഹോടെല്‍ മാനേജ്‌മെന്റ് ഈ ക്ഷേത്രത്തിലേക്കുള്ള വഴി അടച്ചിട്ടിരിക്കുകയാണ്. തുടര്‍ന്നാണ് അഭിഭാഷകന്‍ പരാതിയുമായി എത്തിയത്.   

'ദിവസേന നിരവധി ഭക്തര്‍ എത്തുന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് ചൗത് മാതാ ക്ഷേത്രം. ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴി ഹോടെല്‍ മാനേജ്‌മെന്റ് തടഞ്ഞു. ഇതുമൂലം ഭക്തര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. ഭക്തരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ജാദൂര്‍ ജില്ലാ സെര്‍വിസസ് അതോറിറ്റിക്ക് പരാതി നല്‍കിയത്. ജനവികാരം മാനിച്ച് പാത സഞ്ചാരയോഗ്യമാക്കണം' -അഭിഭാഷകന്റെ പരാതിയില്‍ പറയുന്നു. 

അതിനിടെ താരവിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി മുംബൈ വിമാനത്താവളത്തിലെത്തിയ സെലിബ്രിറ്റികളുടെ ചിത്രങ്ങളും പുറത്തു വരുന്നുണ്ട്. നേഹ ധുപിയയും ഭര്‍ത്താവ് അംഗദ് ബേദിയും മിനി മാതൂറും ഭര്‍ത്താവ് കബിര്‍ ഖാനും, രവീണ ടണ്ഠനുമുള്‍പെടെയുള്ളവര്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയ ചിത്രങ്ങളാണ് പ്രചാരം നേടുന്നത്. 

ബോളിവുഡില്‍ ആഡംബര വിവാഹത്തിന്റെ ആഘോഷങ്ങള്‍ കൊഴുക്കുമ്പോള്‍ കത്രീനയ്ക്കും വികിക്കുമെതിരെ അഭിഭാഷകന്റെ പരാതി


വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്‍കുമെന്നുള്ള റിപോര്‍ടുകള്‍ വന്നിരുന്നു. ഹോടെല്‍ മുറികള്‍ പോലും ഒരു കോഡ് വഴി മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂവെന്നും ഫോണുകള്‍ പോലും സ്ഥലത്ത് അനുവദിക്കില്ലെന്നുമൊക്കെയുള്ള റിപോര്‍ടുകള്‍ പുറത്തു വന്നിരുന്നു. 

ബോളിവുഡില്‍ ആഡംബര വിവാഹത്തിന്റെ ആഘോഷങ്ങള്‍ കൊഴുക്കുമ്പോള്‍ കത്രീനയ്ക്കും വികിക്കുമെതിരെ അഭിഭാഷകന്റെ പരാതി


അതിഥികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയവരും ആയിരിക്കണം. വിവാഹത്തില്‍ പങ്കെടുക്കാന്‍ 120 പേര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. 

വികി കൗശലും കത്രീന കൈഫും രാജസ്ഥാനിലേക്ക് പുറപ്പെടുന്നതിന്റെ ഫോടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇനി ഇരുവരുടെയും വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ക്കായാണ് ആരാധകര്‍ സമൂഹ മാധ്യമത്തില്‍ കാത്തിരിക്കുന്നത്.

Keywords:  News, National, India, Mumbai, Marriage, Entertainment, Cinema, Bollywood, Trending, Complaint filed against Katrina Kaif and Vicky Kaushal in Sawai Madhopur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia