തിരുവനന്തപുരം: (www.kvartha.com 22.06.2020) പ്രശസ്ത നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ബാലനടനായി ചലച്ചിത്രരംഗത്ത് വന്ന അദ്ദേഹം നടനായും ഗായകനായും ഏഴു പതിറ്റാണ്ടിലേറെ നാടക-സിനിമാ മേഖലകളില്‍ സജീവമായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ കലാകേരളം എന്നും സ്മരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു പാപ്പുക്കുട്ടി ഭാഗവതരുടെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന മലയാള ചലച്ചിത്ര-നാടക മേഖലയിലെ പ്രധാനിയായിരുന്നു പാപ്പുക്കുട്ടി ഭാഗവതര്‍. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴാം വയസ്സില്‍ സംഗീതനാടകത്തിലൂടെയാണ് പാപ്പുക്കുട്ടി ഭാഗവര്‍ അരങ്ങിലെത്തിയത്. പതിനയ്യായിരത്തില്‍ അധികം വേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്.
പിന്നീട് പി ജെ ചെറിയാന്റെ മിശിഹാചരിത്രം നാടകത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷം അവതരിപ്പിച്ച് നാടകരംഗത്തെത്തി. ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിനൊപ്പവും നാടകവേദികളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലാണ് ഒടുവില്‍ പാടിയത്.
Keywords: Contribution of Pappukutty Bhagavathar is unforgettable: CM, Thiruvananthapuram, News, Dead, Chief Minister, Pinarayi vijayan, Singer, Actor, Kerala, Cinema.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.