സിനിമയിലെ സൂപെര്‍ ഹീറോ വെറും 'റീല്‍ ഹീറോ' ആയി മാറരുത്; നടന്‍ വിജയിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈകോടതി
Jul 13, 2021, 14:19 IST
ചെന്നൈ: (www.kvartha.com 13.07.2021) ഇന്‍ഗ്ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്ത് നടന്‍ വിജയ് സമര്‍പിച്ച ഹര്‍ജി മദ്രാസ് ഹൈകോടതി തള്ളി. വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇതു രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സിനിമയിലെ സൂപെര്‍ ഹീറോ വെറും 'റീല്‍ ഹീറോ' ആയി മാറരുതെന്നും നികുതി കൃത്യമായി അടച്ച് ആരാധക ലക്ഷങ്ങള്‍ക്ക് മാതൃകയാകണമെന്നും ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യത്തിന്റെ ഉത്തരവില്‍ പറയുന്നു.
ഇന്‍ഗ്ലന്‍ഡില്‍ നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്സില്‍ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യന്‍ നടനെ വിമര്‍ശിക്കുകയായിരുന്നു.
Keywords: Court fines Thalapathy Vijay and orders him to pay it to Chief Minister, Chennai, News, Criticism, High Court, Cinema, Actor, Vijay, Tax and Savings, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.