'കോവിഡ് ഭീകരമായി തുടരുന്ന സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുത്'; കോവിഡ് കിച്ചൺ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷ
May 9, 2021, 13:04 IST
കൊച്ചി: (www.kvartha.com 09.05.2021) കോവിഡിന്റെ രണ്ടാം തരംഗം ഭീകരമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് കിചെണ്‍ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷ. എറണാകുളം ജില്ലയില്‍ കോവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തിനാലാണ് സംരംഭം പുനഃരാരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുകില്‍ കൂട്ടിച്ചേര്‍ത്തു.
ബാദുഷയുടെ വാക്കുകള്‍:
പ്രിയരേ,
കോവിഡിന്റെ ഭീകരമായ ഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ 'ആരും പട്ടിണി കിടക്കരുത്' എന്ന ഉദ്ദേശത്തില്‍ ഒരു കോവിഡ് കിചെണ്‍ കൂട്ടായ്മ ഉണ്ടായിരുന്നു. അത് ഒരു വന്‍ വിജയമായി മുമ്പോട്ട് പോകുകയുണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല, ആകയാല്‍ നാളെ വൈകീട്ട് മുതല്‍ കോവിഡ് കിചെണ്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയില്‍ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തില്‍ തുടങ്ങുന്ന കോവിഡ് കിചെണിന് എല്ലാവരുടേയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാവണം....
എന്ന്,
നിങ്ങളുടെ സ്വന്തം
ബാദുഷ
പ്രിയരേ, കോവിഡിൻ്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ "ആരും പട്ടിണി കിടക്കരുത്" എന്ന ഉദ്ദേശത്തിൽ ഒരു *കോവിഡ് കിച്ചൺ*...
Posted by N.M. Badusha on Saturday, 8 May 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.