Criticized | 'പത്താന്‍': ദീപിക പദുകോണിന്റെ വസ്ത്രധാരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി; ഗാനരംഗങ്ങള്‍ സൃഷ്ടിച്ചത് മലിനമായ മാനസികാവസ്ഥ'യില്‍, തിരുത്തിയില്ലെങ്കില്‍'ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് സര്‍കാര്‍ ആലോചിക്കുമെന്നും നരോത്തം മിശ്ര

 


ഭോപാല്‍: (www.kvartha.com) ബോളിവുഡ് ചിത്രം 'പത്താനി'ലെ ഗാനത്തില്‍ നടി ദീപിക പദുകോണിന്റെ വസ്ത്രധാരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ചില രംഗങ്ങള്‍ 'തിരുത്തിയില്ലെങ്കില്‍' ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് സര്‍കാര്‍ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Criticized | 'പത്താന്‍': ദീപിക പദുകോണിന്റെ വസ്ത്രധാരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി; ഗാനരംഗങ്ങള്‍ സൃഷ്ടിച്ചത് മലിനമായ മാനസികാവസ്ഥ'യില്‍, തിരുത്തിയില്ലെങ്കില്‍'ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് സര്‍കാര്‍ ആലോചിക്കുമെന്നും നരോത്തം മിശ്ര

ശാരുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തിലെ 'ബേഷ്‌റം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഗാനത്തില്‍ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാര്‍ഹമാണെന്നും ഗാനം ചിത്രീകരിച്ചത് 'മലിനമായ മാനസികാവസ്ഥ'യില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

'ചിത്രത്തിലെ രംഗങ്ങളും ഗാനത്തിലെ അവരുടെ വസ്ത്രങ്ങളും ശരിയാക്കാന്‍ അഭ്യര്‍ഥിക്കുന്നു. അല്ലാത്തപക്ഷം ഈ ചിത്രം മധ്യപ്രദേശില്‍ അനുവദിക്കണോ വേണ്ടയോ എന്നത് ഒരു ചോദ്യമായിരിക്കും' എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആക്ഷന്‍ ത്രിലറായ 'പത്താന്‍' ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്.

ദീപിക തുക്ഡെ തുക്ഡെ സംഘത്തിന്റെ അനുകൂലിയാണെന്നും (ജെഎന്‍യു സമരം) അദ്ദേഹം പറഞ്ഞു. ഗാനരംഗത്തില്‍ ബികിനി ധരിച്ചാണ് ദീപിക എത്തുന്നത്.

Keywords: 'Fix Costumes Or...': Madhya Pradesh Minister On Deepika Padukone's Song, Madhya Pradesh, News, Bollywood, Actress, Cinema, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia