50കാരന് 26കാരി വധു; അജയ് ദേവ്ഗണ്‍ നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രം 'ദേ ദേ പ്യാര്‍ ദേ' സിനിമയുടെ ട്രെയിലര്‍ പുറത്ത്

 


മുംബൈ: (www.kvartha.com 02.04.2019) 50കാരന് 26കാരി വധു. അജയ് ദേവ്ഗണ്‍ നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രം 'ദേ ദേ പ്യാര്‍ ദേ' സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. അന്‍പതുകാരനും ഇരുപത്തിയാറുകാരിയുമായുള്ള പ്രണയവും ഇവരുടെ വിവാഹത്തില്‍ സംഭവിക്കുന്ന പുകിലുകളുമാണ് പ്രധാനമായും ചിത്രത്തിന്റെ പ്രമേയം.

ആശിഷ് എന്ന അന്‍പതുകാരനായാണ് ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ എത്തുന്നത്. അയേഷ എന്ന 26കാരിയായി രാകുല്‍ പ്രീതും ആശിഷിന്റെ മുന്‍ഭാര്യയുടെ വേഷത്തില്‍ തബുവും എത്തുന്നു. ആശിഷിന്റെ പ്രായവ്യത്യാസം വിവാഹത്തിലുണ്ടാക്കുന്ന തടസങ്ങളാണ് വളരെ രസകരമായി ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

50കാരന് 26കാരി വധു; അജയ് ദേവ്ഗണ്‍ നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രം 'ദേ ദേ പ്യാര്‍ ദേ' സിനിമയുടെ ട്രെയിലര്‍ പുറത്ത്

അകിവ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മെയ് 17ന് തിയറ്ററുകളിലെത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: De De Pyaar De trailer: Ajay Devgn, Tabu and Rakul Preet promise a massy rom-com, Mumbai, News, Actor, Bollywood, Cinema, Entertainment, National, Marriage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia