റിപബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷം; നടന് ദീപ് സിദ്ദു അറസ്റ്റില്‍
Feb 9, 2021, 11:00 IST
ന്യൂഡെല്‍ഹി: (www.kvartha.com 09.02.2021) റിപബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ പ്രധാന സൂത്രധാരനെന്ന് കരുതുന്ന പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കോട്ടയിലെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം ഒളിവിലായിരുന്ന ഇയാളെ പഞ്ചാബില്‍ നിന്നും ഡെല്‍ഹി പൊലീസിലെ പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നടനെതിരെ പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തി കേസ് എടുത്തിരുന്നു. അക്രമ സംഭവങ്ങള്‍ക്ക് ശേഷം കര്‍ഷകര്‍ നടനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയശേഷം ഒളിവില്‍ പോയ നടനെതിരെ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയും സമൂഹമാധ്യമങ്ങളില്‍ ദീപ് സിദ്ധുവിന്റെ വിഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒളിസങ്കേതത്തില്‍ സ്വയം ചിത്രീകരിച്ച വിഡിയോകള്‍ വിദേശത്തുള്ള സുഹൃത്തിന് അയച്ചു കൊടുത്തെന്നാണ് പൊലീസിന്റെ നിഗമനം.
Keywords: New Delhi, News, National, Protest, Farmers, Actor, Cinema, Entertainment, Arrest, Police, Deep Sidhu arrested by Delhi Police in connection with violence on Republic Day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.