ദീപിക പദുക്കോണ്‍ ടോം ക്രൂസിന്റെ നായികയാവുന്നു

 


മുംബൈ: (www.kvartha.com 06.05.2016) ബോളിവുഡ് നടി ദീപിക പദുക്കോണ്‍ വീണ്ടും ഹോളിവുഡ് ചിത്രത്തില്‍ നായികയാവുന്നു.ടോം ക്രൂസ് നായകനാവുന്ന ദി മമ്മി എന്ന ചിത്രത്തിലാണ് ദീപിക നായികയാവുക.

ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് സാണ്ടര്‍ കേജ് റിലീസിന് തയ്യാറെടുക്കുകയാണ്. വിന്‍ ഡീസലിന്റെ നായികയായാണ് ഈ ആക്ഷന്‍ ചിത്രത്തില്‍ ദീപിക അഭിനയിച്ചിരിക്കുന്നത്.

ദേശീയ അവാര്‍ഡ് നേടിയ 'ബാജിറാവു മസ്താനി'യാണ് ബോളിവുഡില്‍ ദീപികയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ദി മമ്മിയിലെ നായിക വേഷത്തിനായി ദീപിക കഴിഞ്ഞയാഴ്ച ഓഡിഷന്‍ നടത്തിയിരുന്നു. ഇതില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്തരായതോടെ ദീപികയ്ക്ക് വീണ്ടും അവസരം കിട്ടുകയായിരുന്നു.

ദീപിക പദുക്കോണ്‍ ടോം ക്രൂസിന്റെ നായികയാവുന്നു

SUMMARY: Bollywood star Deepika Padukone’s Hollywood journey, it seems, has just started with Vin Diesel’s xXx: the Return of Xander Cage. She has bigger plans, like starring opposite Tom Cruise in The Mummy reboot.

Keywords: Deepika Padukon, Hollywood, Tom Cruise, Mumbai, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia