അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദീപിക പദുക്കോണിനെ എന്‍ സി ബി വിട്ടയച്ചു

 


മുംബൈ: (www.kvartha.com 26.09.2020) ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുക്കോണിനെ എന്‍ സി ബി ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപികയെ വിട്ടയച്ചത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ദീപികയെ ചോദ്യം ചെയ്തത്. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെയും ചോദ്യം ചെയ്ത് വിട്ടയച്ചു. ഇരുവരേയും ഒരുമിച്ചാണ് ചോദ്യം ചെയ്തത്.

രാവിലെ 9.45 മണിയോടെയാണ് ദീപിക മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മുന്നില്‍ ഹാജരായത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ ടാലന്റ് മാനേജര്‍ ജയാ സാഹയുടെ വാട്സാപ്പ് ചാറ്റുകളില്‍ ദീപികയുടെയും മാനേജര്‍ കരിഷ്മ പ്രകാശിന്റെയും പേരുകള്‍ കണ്ടെത്തിയിരുന്നു. 2017 ലെ കോകോബ് പാര്‍ട്ടിയിലെ പങ്കാളിത്തം സംബന്ധിച്ചാണ് ദീപികയെ ചോദ്യം ചെയ്യുന്നത്. 

അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദീപിക പദുക്കോണിനെ എന്‍ സി ബി വിട്ടയച്ചു

എന്നാല്‍ ചോദ്യം ചെയ്യലില്‍ ചാറ്റുകള്‍ തന്റേത് തന്നെയാണെന്ന് ദീപിക സമ്മതിച്ചതായാണ് വിവരം. എന്നാല്‍ താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ദീപിക അറിയിച്ചു. അതേസമയം തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ദീപിക നല്‍കിയ മറുപടിയില്‍ അന്വേഷണ സംഘം തൃപ്തരല്ലെന്നാണ് അറിയുന്നത്. ഗോവയിലെ ഷൂട്ടിംഗ് നിര്‍ത്തിവച്ചാണ് ദീപിക പദുക്കോണ്‍ മുംബൈയിലേക്ക് തിരികെയെത്തിയത്. 

ദീപികയ്‌ക്കൊപ്പം ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവരെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. അതേസമയം സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനേയും എന്‍സിബിയുടെ ബല്ലാര്‍ഡ് എസ്റ്റേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്തത്.

Keywords:  Deepika Padukone leaves Narcotics Control Bureau's office after 5 hours of interrogation, Mumbai,News,Bollywood,Actress,Trending,Cinema,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia