വിന്‍ ഡീസലുമായി പ്രണയത്തിലെന്ന് ദീപിക പദുക്കോണ്‍

 


മുംബൈ: (www.kvartha.com 21.05.2017) ഹോളീവുഡ് താരം വിന്‍ ഡീസലിന് തന്നോട് പ്രണയമാണെന്ന് ബോളീവുഡ് സുന്ദരി ദീപിക പദുക്കോണ്‍. ത്രിബിള്‍ എക്‌സ് റിട്ടേണ്‍ ഓഫ് ക്‌സാന്‍ഡര്‍ കേജില്‍ സഹനടനായ വിന്‍ ഡീസലുമായി ദീപിക അടുപ്പത്തിലാണെന്ന് നേരത്തേയും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം താരസുന്ദരി തുറന്ന് സമ്മതിക്കുന്നത് ഇതാദ്യമായാണ്.

വിന്‍ ഡീസലിനും തനിക്കുമിടയില്‍ മനോഹരമായ കെമിസ്ട്രി ഉണ്ടെന്ന് ദീപിക നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത ദീപികയോട് മാധ്യമപ്രവര്‍ത്തകര്‍ വിന്‍ഡീസലിനെ കുറിച്ച് ചോദിച്ചപ്പോള്‍ താരം തന്റെ പ്രണയത്തെ കുറിച്ച് തുറന്നുപറയുകയായിരുന്നു.

വിന്‍ ഡീസലുമായി പ്രണയത്തിലെന്ന് ദീപിക പദുക്കോണ്‍

നിങ്ങള്‍ അദ്ദേഹവുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് വിന്‍ ഡീസലിന് തന്നോടാണ് പ്രണയമെന്ന് മറുപടി നല്‍കി ദീപിക. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല വ്യക്തിയാണദ്ദേഹം. അദ്ദേഹം അപകടകാരിയും അതേസമയം ദയയുള്ളവനുമാണ്. ഇതെല്ലാം എനിക്ക് അനുഭവത്തിലൂടെ ബോധ്യമായതാണ്. അദ്ദേഹവും അദ്ദേഹത്തിന് എന്റെ കഴിവിലുള്ള വിശ്വാസവുമാണ് ഈ ചിത്രത്തിലെത്താനെന്നെ സഹായിച്ചത്. ജീവിതകാലം മുഴുവനുമുള്ള സുഹൃത്താണ് അദ്ദേഹം.- ദീപിക പറഞ്ഞു.

ഹോളീവുഡില്‍ പുതിയ ചിത്രമൊന്നും ദീപികയ്ക്ക് ലഭിച്ചിട്ടില്ല. അതേസമയം സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയില്‍ ദീപികയാണ് നായിക. ഷാഹിദ് കപൂറും രണ്‍ വീര്‍ സിംഗുമാണ് ഇതിലെ മറ്റ് താരങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Many hearts were broken when Deepika Padukone had admitted to her huge crush on her xXx Return of Xander Cage co-star Vin Diesel on The Ellen DeGenres show. "In my head I think, like yeah, we are together and we have this amazing chemistry, and we live together and we have these amazing babies! But it's all in my head," she had said on the popular talk show.

Keywords: Entertainment, Bollywood, Deepika Padukone
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia