ദീപികാ പദുക്കോണിന്റെ കുടിച്ചു പൂസായ ചിത്രം സമൂഹ മാധ്യമങ്ങളില്‍; കൂടെയുള്ളത് രണ്‍ബീര്‍ കപൂറിന്റെ കസിന്‍സ്, സദാചാര സഹോദരന്‍മാരുടെ കമന്റ് സഹിക്കാനാകുന്നില്ല

മുംബൈ: (www.kvartha.com 07.11.2017)  ബോളിവുഡ് താരം ദീപികാ പദുക്കോണിന്റെ കുടിച്ചു പൂസായ ചിത്രം സമൂഹ മാധ്യമങ്ങളില്‍. കൂടെ കാമുകന്‍ രണ്‍ബീര്‍ കപൂറിന്റെ കസിന്‍സുമുണ്ട്. ചിത്രത്തിനെതിരെ സദാചാര സഹോദരന്‍മാര്‍ കമന്റടിയും തുടങ്ങിക്കഴിഞ്ഞു. റാണി പത്മിനിയെ വെള്ളിത്തിരയില്‍ പത്മാവതിയായി പുനരവതരിപ്പിച്ച ദീപികപദുകോണിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അഭിനയമികവിനൊപ്പം ആകാരവടിവും സൗന്ദര്യവും ആരാധകര്‍ക്ക് ദീപികയെ ഏറെ ആരാധിക്കാന്‍ കാരണമാണ്.

ദീപികാ പദുക്കോണിന്റെ കുടിച്ചു പൂസായ ചിത്രം സമൂഹ മാധ്യമങ്ങളില്‍; കൂടെയുള്ളത് രണ്‍ബീര്‍ കപൂറിന്റെ കസിന്‍സ്, സദാചാര സഹോദരന്‍മാരുടെ കമന്റ് സഹിക്കാനാകുന്നില്ല

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും ഹിറ്റായതിന് പിന്നാലെയുള്ള ആഘോഷ പാര്‍ട്ടിക്കിടെ എടുത്ത രണ്ട് ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കപൂര്‍ കുടുംബത്തിലെ യുവതലമുറക്കാരനും ബോളിവുഡ് താരവുമായ രണ്‍ബീര്‍ കപൂറിന്റെ കസിന്‍സായ അര്‍മാന്‍, അദാര്‍ എന്നിവര്‍ക്കൊപ്പം മദ്യപിച്ച് ലക്കുകെട്ട ലുക്കിലുള്ള ദീപികയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

ദീപികാ പദുക്കോണിന്റെ കുടിച്ചു പൂസായ ചിത്രം സമൂഹ മാധ്യമങ്ങളില്‍; കൂടെയുള്ളത് രണ്‍ബീര്‍ കപൂറിന്റെ കസിന്‍സ്, സദാചാര സഹോദരന്‍മാരുടെ കമന്റ് സഹിക്കാനാകുന്നില്ല

ദീപിക മദ്യപിച്ചിരിക്കുകയാണെന്നും, വള്‍ഗര്‍ ചിത്രം എന്നിങ്ങനെ നിരവധി കമന്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ വന്നിരിക്കുന്നത്. എന്നാല്‍ ദീപികയ്ക്ക് പിന്തുണയുമായും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ആരാധകര്‍ക്ക് സ്വന്തം കാര്യം മാത്രം നോക്കിയാല്‍ പോരേയെന്നും ഇതുവരെ മദ്യപിക്കാത്ത പുണ്യവാളന്മാരാണല്ലോ ഈ പറയുന്നതെന്നും ചോദിച്ച് പത്മാവതിക്ക് ആശംസകള്‍ നേരുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. അതേസമയം പ്രണയ നൈരാശ്യമാണ് ദീപികയെ ഇത്തരത്തില്‍ ലക്കുകെട്ടവളാക്കിയതെന്ന കമന്റും വന്നിട്ടുണ്ട്.

ദീപികാ പദുക്കോണിന്റെ കുടിച്ചു പൂസായ ചിത്രം സമൂഹ മാധ്യമങ്ങളില്‍; കൂടെയുള്ളത് രണ്‍ബീര്‍ കപൂറിന്റെ കസിന്‍സ്, സദാചാര സഹോദരന്‍മാരുടെ കമന്റ് സഹിക്കാനാകുന്നില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai, National, News, Deepika Padukone, Cinema, Deepika Padukone Trolled For Pics With Ranbir Kapoor's Cousins. What's Wrong, Internet?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia