നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Dec 1, 2021, 12:55 IST
തിരുവനന്തപുരം: (www.kvartha.com 01.12.2021) നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഡെല്‍ഹി സാഗര്‍പുര്‍ സ്വദേശി ഭാഗ്യരാജി(22)നെയാണ് പ്രത്യേക സംഘം ഡെല്‍ഹിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അകൗണ്ടുണ്ടാക്കിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് നടി ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
സൈബര്‍ ക്രൈം പൊലീസ് അസിസ്റ്റന്റ് കമിഷണര്‍ ടി ശ്യാംലാല്‍, ഇന്‍സ്പെക്ടര്‍ എസ് പി പ്രകാശ്, എസ് ഐ ആര് ആര് മനു, പൊലീസ് ഉദ്യോഗസ്ഥരായ വി എസ് വിനീഷ്, എ എസ് സമീര്‍ഖാന്‍, എസ് മിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികളെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് നടി പ്രവീണ പ്രതികരിച്ചു.
എ ഡി ജി പി മനോജ് എബ്രഹാമിന്റെ നിര്‍ദേശാനുസരണം സിറ്റി പൊലീസ് കമിഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠന് ശങ്കര്‍ എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അകൗണ്ടുണ്ടാക്കിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് നടി ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
സൈബര്‍ ക്രൈം പൊലീസ് അസിസ്റ്റന്റ് കമിഷണര്‍ ടി ശ്യാംലാല്‍, ഇന്‍സ്പെക്ടര്‍ എസ് പി പ്രകാശ്, എസ് ഐ ആര് ആര് മനു, പൊലീസ് ഉദ്യോഗസ്ഥരായ വി എസ് വിനീഷ്, എ എസ് സമീര്‍ഖാന്‍, എസ് മിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികളെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് നടി പ്രവീണ പ്രതികരിച്ചു.
Keywords: Delhi native held for circulating morphed pictures of actress, Thiruvananthapuram, News, Actress, Complaint, Arrested, Police, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.