ഗൗതമി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ശ്രുതിക്ക് ഇഷ്ടപ്പെട്ടില്ല; കമലഹാസന്റെ വീട്ടില്‍ കുടുംബകലഹം

 


ചെന്നൈ: (www.kvartha.com 18.08.2016) സാബാഷ് നായിഡു എന്ന കമലഹാസന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ താരത്തിന്റെ കുടുംബത്തില്‍ കലഹം. അമേരിക്കയില്‍ വെച്ച് നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുമൂലം പ്രതിസന്ധിയിലായതായും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തില്‍ ഗൗതമിയാണ് കോസ്റ്റിയൂം ഡിസൈനര്‍. എന്നാല്‍ ശ്രുതി ഹാസനു വേണ്ടി ഗൗതമി തിരഞ്ഞെടുത്ത വസ്ത്രങ്ങള്‍ അവര്‍ക്ക് ഇഷ്ടപ്പെടാത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം.

കമലഹാസന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതും ശ്രുതിയാണ്. എന്നാല്‍ ഗൗതമി നിര്‍ദേശിച്ച വസ്ത്രങ്ങളൊന്നും ശ്രുതിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇങ്ങനെയുള്ള വസ്ത്രങ്ങളൊന്നും താന്‍ ധരിക്കാറില്ലെന്നായിരുന്നു ശ്രുതി പറയുന്നത്. ഇത് ഷൂട്ടിംഗിനെ പ്രതിസന്ധിയിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഏതു വസ്ത്രങ്ങള്‍ കൊണ്ടുവന്നാലും അത് ധരിക്കാന്‍ ശ്രുതി കൂട്ടാക്കിയിരുന്നില്ല. ഒടുവില്‍ ശ്രുതിയെ കൊണ്ട് തന്നെ വസ്ത്രം തെരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ പ്രതിസന്ധി മാറുകയും ചെയ്തു.

ഗൗതമി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ശ്രുതിക്ക് ഇഷ്ടപ്പെട്ടില്ല; കമലഹാസന്റെ വീട്ടില്‍ കുടുംബകലഹം

Keywords:  Did Shruti Haasan and Gautami have a fight on the sets of Kamal Haasan's Sabash Naidu?, chennai, Family, America, Actress, Director, Report, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia