തെളിവുകളായി കിട്ടിയ ദൃശ്യം കാണിച്ച് ചോദ്യം ചെയ്യുമ്പോള്‍ ദിലീപ് സഹകരിക്കുന്നില്ലെന്ന് കോടതിയോട് പോലീസ്

 


കൊച്ചി: (www.kvartha.com 14.07.2017) നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ പോലീസ്. കേസ് അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നാണ് പോലീസിന്റെ പരാതി. കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ അങ്കമാലി കോടതിയിലെത്തിച്ചപ്പോഴാണ് പോലീസ് കോടതിയെ ഇക്കാര്യം അറിയിച്ചത്.

അതേസമയം പള്‍സര്‍ സുനിയെ കണ്ടിട്ടില്ലെന്ന ആദ്യ മൊഴിയില്‍ തന്നെ താരം ഉറച്ചുനില്‍ക്കുകയാണ്. തെളിവായി ലഭിച്ച ദൃശ്യങ്ങള്‍ കാട്ടി ചോദ്യം ചെയ്യുമ്പോള്‍ ദിലീപ് മറുപടി നല്‍കുന്നില്ലെന്നും പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും മാനേജരായ അപ്പുണ്ണിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഇനിയും സാധിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

 തെളിവുകളായി കിട്ടിയ ദൃശ്യം കാണിച്ച് ചോദ്യം ചെയ്യുമ്പോള്‍ ദിലീപ് സഹകരിക്കുന്നില്ലെന്ന് കോടതിയോട് പോലീസ്

അപ്പുണ്ണി ഒളിവില്‍ പോയ സാഹചര്യത്തിലാണിത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അപ്പുണ്ണിക്കു നോട്ടീസ് നല്‍കിയിരുന്നെങ്കിലും പ്രതികരണമുണ്ടായിട്ടില്ല.

Also Read:
കോഴിക്കോട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി; കാസര്‍കോട് സ്വദേശി പിടിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dileep not co-operative when questioning the evidence says police, Kochi, News, Police, Complaint, Court, Custody, Kerala, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia