ഇനി കാവ്യ ദിലീപിന്റെ സ്വന്തം

 


കൊച്ചി: (www.kvartha.com 25.11.2016) പ്രമുഖ ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യ മാധവനും ഒടുവില്‍ ഒരുമിക്കുന്നു. വര്‍ഷങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കികൊണ്ടാണ് ഇരുവരുടേയും കൂടിച്ചേരല്‍. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ വെച്ച് അതീവ രഹസ്യമായാണ് വിവാഹം. ചടങ്ങിലേയ്ക്ക് വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

ദിലീപുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് മഞ്ജു വാര്യര്‍ പടിയിറങ്ങിയതോടെ കാവ്യ ദിലീപ് വിവാഹ വാര്‍ത്ത ചൂടുപിടിച്ചിരുന്നു. എന്നാല്‍ ഇരുവരും അതൊരു അപവാദ പ്രചാരണം എന്ന മട്ടിലായിരുന്നു പ്രതികരിച്ചത്.

ദുബൈയിലെ ബിസിനസുകാരനായ നിശാല്‍ ചന്ദ്രയെ വിവാഹം ചെയ്‌തെങ്കിലും മാസങ്ങള്‍ മാത്രമാണ് കാവ്യ അയാള്‍ക്കൊപ്പം ജീവിച്ചത്. തുടര്‍ന്ന് വിവാഹമോചിതയായി.

ദിലീപിന്റെ മകള്‍ മീനാക്ഷി കാവ്യയുമായുള്ള വിവാഹത്തിന് സമ്മതം മൂളിയതോടെയാണ് ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന സൂചനകള്‍. നേരത്തേ മീനാക്ഷി ഇരുവരുടേയും വിവാഹത്തിന് തടസമായിരുന്നുവെന്ന മട്ടിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

1998 ഒക്ടോബര്‍ 20നായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു മഞ്ജു വാര്യര്‍ ദിലീപിനെ വരിച്ചത്. വിവാഹത്തോടെ മഞ്ജു പൂര്‍ണമായും അഭിനയത്തില്‍ നിന്നും വിട്ടുനിന്നു.

ഇതിനിടെ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇരുവരുടേയും വിവാഹമോചന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചത്. എന്നാല്‍ വിവാഹബന്ധം വേര്‍പ്പെടുത്താനുണ്ടായ കാരണത്തെ കുറിച്ച് മഞ്ജു ഇപ്പോഴും മൗനം പാലിക്കുകയാണ്. ഇപ്പോള്‍ ഈ വിവാഹത്തോടെ മഞ്ജുവിന്റെ മൗനത്തിന് അര്‍ത്ഥമേറുന്നു.
ഇനി കാവ്യ ദിലീപിന്റെ സ്വന്തം

Keywords: Entertainment, Kavya Madhavan, Dileep
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia