നീണ്ട 2 മാസത്തെ ജയില്‍വാസത്തിനൊടുവില്‍ ദിലീപ് ബുധനാഴ്ച പുറത്തിറങ്ങുന്നു

 


കൊ്ച്ചി: (www.kvartha.com 05.09.2017) നീണ്ട രണ്ട് മാസത്തെ ജയില്‍വാസത്തിനൊടുവില്‍ ദിലീപ് ബുധനാഴ്ച പുറത്തിറങ്ങുന്നു. പിതാവിന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിനു കോടതി അനുമതി നല്‍കിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അഴിക്കുള്ളിലായിട്ട് രണ്ടു മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ആദ്യമായാണ് സ്വന്തം ആവശ്യത്തിനായി ദിലീപ് പുറംലോകം കാണുന്നത്.

മുമ്പ് പല തവണ താരം ജയിലില്‍ നിന്നു പുറത്തിറങ്ങിയിരുന്നെങ്കിലും അതെല്ലാം തെളിവെടുപ്പിനും കോടതിയില്‍ ഹാജരാക്കിയപ്പോഴുമായിരുന്നു. എന്നാല്‍ ഇത്തവണ സ്വന്തം ആവശ്യത്തിനായി വീട്ടിലേക്കാണ് താരം പോകുന്നത്. അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. വെറും  നാല് മണിക്കൂര്‍ നേരം മാത്രമാണ് ദിലീപിന് പുറത്ത് നില്‍ക്കാനാവുക.

നീണ്ട 2 മാസത്തെ ജയില്‍വാസത്തിനൊടുവില്‍ ദിലീപ് ബുധനാഴ്ച പുറത്തിറങ്ങുന്നു


ജാമ്യം ആവശ്യപ്പെട്ട് നേരത്തേ രണ്ടു തവണ ഹൈക്കോടതിയെയും ഒരു തവണ അങ്കമാലി കോടതിയെയും സമീപിച്ചിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു. എന്നാല്‍ ഇത്തവണ അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മാനുഷിക പരിഗണന നല്‍കിയാണ് ജാമ്യം അനുവദിച്ചത്.

എന്നാല്‍ ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇത്ര വര്‍ഷം മുടങ്ങാതെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്ന ദിലീപിന്റെ വാദത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ദിലീപ് തൃശൂരിലായിരുന്നുവെന്നും ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ഇതിന്റെ ടവര്‍ ലൊക്കേഷനടക്കമുള്ള തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kochi, News, Entertainment, Dileep, Cinema, Actor, Jail, Aluva, Dileep to come out from jail on Wednesday  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia