ബിഗ് ബോസിലൂടെ ഏറെ പ്രേക്ഷക പ്രീതി നേടിയ ഡോ. രജിത് കുമാറിനെ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്
Mar 13, 2020, 16:54 IST
കൊച്ചി: (www.kvartha.com 13.03.2020) ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരം ഡോ. രജിത് കുമാറിനെ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. അദ്ദേഹം തന്നെ ഒരുക്കുന്ന കഥ തിരക്കഥയില്‍ പെക്‌സന്‍ അംബ്രോസ് എന്ന യുവ സംവിധായകന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലേയ്ക്കാണ് രജിത്തിന് ക്ഷണം ലഭിച്ചത്.
ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ കാരക്ടറാണ് രജിത് കുമാറിനായി സംവിധായകന്‍ മാറ്റിവച്ചിരിക്കുന്നതെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ആലപ്പി അഷ്‌റഫ് ഇക്കാര്യം അറിയിച്ചത്.
ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്;
ഡോക്ടര്‍ രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും ബിഗ് സ്‌ക്രീനിലേയ്ക്ക്. ഫീല്‍ ഫ്‌ലൈയിങ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലപ്പി അഷ്‌റഫിന്റെ കഥ, തിരക്കഥ എഴുതി പെക്‌സന്‍ അംബ്രോസ് എന്ന യുവ സംവിധായകന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ക്രേസി ടാസ്‌ക്
കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും. പുതുമുഖങ്ങള്‍ക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ് കടന്നു പോകുന്നത്.
ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ കാരക്ടര്‍ ബിഗ് ബോസിലൂടെ ഏറെ ജനപ്രിയനായ ഡോക്ടര്‍ രജിത്കുമാറിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് സംവിധായകന്‍. ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
Keywords: Kochi, News, Kerala, Cinema, Director, director alleppey ashraf welcomes bigg boss contestant rajith kumar into movie
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.