മീന്‍കാരിപെണ്ണ് കേരള ജനതയെ പറ്റിച്ചോ! നടന്നത് അരുണ്‍ ഗോപിയുടെ സിനിമാ പ്രൊമോഷനോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

 


കൊച്ചി: (www.kvartha.com 26.07.2018) മീന്‍കാരിപെണ്ണ് കേരള ജനതയെ പറ്റിച്ചോ! നടന്നത് അരുണ്‍ ഗോപിയുടെ സിനിമാ പ്രൊമോഷനോ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കയാണ് പ്രസ്തുത വിഷയം. തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ മൂന്നാംവര്‍ഷ രസതന്ത്ര വിദ്യാര്‍ത്ഥിനിയായ ഹനാന്‍ എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീട്ടിലെ കുട്ടിയായതിനാല്‍ സ്വന്തം പഠിത്തത്തിനും അന്നന്നത്തെ ആഹാരത്തിനും വക കണ്ടെത്താന്‍ കോളജില്‍ നിന്ന് പഠനം കഴിഞ്ഞ് യൂണിഫോം വേഷത്തില്‍ മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന പെണ്‍കുട്ടിയാണ് ഹനാന്‍ എന്നായിരുന്നു വാര്‍ത്ത.

 മീന്‍കാരിപെണ്ണ് കേരള ജനതയെ പറ്റിച്ചോ! നടന്നത് അരുണ്‍ ഗോപിയുടെ സിനിമാ പ്രൊമോഷനോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും സംവിധായകന്‍ അരുണ്‍ ഗോപിയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള പ്രൊമോഷനായിരുന്നു അതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹനാന്റെ ദയനീയത കണ്ട് പലരും സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നിരുന്നു. രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരും അതില്‍പെടും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം പെണ്‍കുട്ടിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടര്‍ന്ന് ഹനാന്റെ വിദ്യാഭ്യാസം സൗജന്യമാക്കാമെന്ന് തൊടുപുഴ അല്‍ അസ്ഹര്‍ കോളജ് അധികൃതരും സമ്മതിച്ചിരുന്നു.

അതിനു പിന്നാലെയാണ് അരുണ്‍ ഗോപിയുടെ പുതിയ സിനിമയ്ക്കുവേണ്ടിയുള്ള പ്രൊമോഷനായിരുന്നു പെണ്‍കുട്ടിയെ കൊണ്ട് കോളജ് വേഷത്തില്‍ മീന്‍ വില്‍പന നടത്തിക്കുന്നതെന്ന വാര്‍ത്ത വന്നത്. ഇതോടെ സംവിധായകന് സോഷ്യല്‍ മീഡിയകളിലൂടെ മലയാളികളുടെ പൊങ്കാലയായിരുന്നു. അരുണ്‍ ഗോപിയും ഹനാനും ചേര്‍ന്നു നടത്തിയ നാടകമായിരുന്നു മീന്‍ വില്‍പനയും സിനിമയിലേക്കുള്ള തെരഞ്ഞെടുപ്പുമെല്ലാമെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.

കോളജ് സമയം കഴിഞ്ഞ് എറണാകുളം പാലാരിവട്ടം തമ്മനത്ത് മീന്‍വില്‍പ്പന നടത്തിയാണ് ഹനാന്‍ ഉപജീവന മാര്‍ഗം സമ്പാദിക്കുന്നത് എന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത വൈറലായതോടെ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന തന്റെ പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഹനാന് വേഷം നല്‍കുമെന്ന് പ്രഖ്യാപിച്ച് അരുണ്‍ ഗോപി രംഗത്തെത്തിയിരുന്നു. ഇതും മാധ്യമങ്ങളില്‍ പ്രാധാന്യമുള്ള വാര്‍ത്തയായി. 

എന്നാല്‍ പിന്നീടാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുന്നത്. വെറും മൂന്നുദിവസം മുമ്പ് മാത്രമാണ് പെണ്‍കുട്ടി ഇവിടെ മീന്‍ വില്‍പനയ്‌ക്കെത്തിയത് എന്ന വെളിപ്പെടുത്തലുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെയാണ് നാടകം പൊളിഞ്ഞതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

സിനിമയുടെ പ്രമോഷന് വേണ്ടി നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ഇതെല്ലാം നടന്നതെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ഇതോടെ പെണ്‍കുട്ടിക്ക് പിന്തുണയറിച്ച് അരുണ്‍ഗോപിയിട്ട പോസ്റ്റില്‍ കനത്ത വിമര്‍ശനമനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ വാര്‍ത്ത സത്യമല്ലെങ്കില്‍ തീരുമാനം പുനഃപരിശോധിക്കും എന്ന് വ്യക്തമാക്കി കൊണ്ട് അരുണ്‍ഗോപി മറ്റൊരു പോസ്റ്റുമിട്ടു. എന്നാല്‍ ഈ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു.
മലയാളികളുടെ മനസ്സിലെ നന്‍മയെ ചൂഷണം ചെയ്ത് സിനിമയ്ക്ക് പ്രമോഷന്‍ നടത്തുകയായിരുന്നു സംവിധായകനും അണിയറ പ്രവര്‍ത്തകരെന്നുമാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Director Arun Gopi Promises Role for Hanan who goes viral on Social media,Kochi, News, Social Network, Student, Controversy, Food, Cinema, Director, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia