സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച നടന്‍ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് കാട്ടി മന്ത്രിക്ക് സംവിധായകന്‍ ദീപേഷിന്റെ കത്ത്

 


കൊച്ചി: (www.kvartha.com 28.06.2018) സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച അമ്മ സംഘടനയുടെ തലപ്പത്തിരിക്കുന്ന നടന്‍ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നു കാട്ടി സംവിധായകന്‍ ടി. ദീപേഷ് സാംസ്‌കാരിക മന്ത്രി എ കെ ബാലന് കത്തയച്ചു.

മുകേഷ് സ്വാഗത സംഘം ചെയര്‍മാനായ ചടങ്ങില്‍ വച്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കുന്നതില്‍ മാനസിക പ്രയാസമുണ്ടെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. 2017 ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ 'സ്വനം' എന്ന സിനിമയുടെ സംവിധായകനാണ് ടി. ദീപേഷ്.

സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച നടന്‍ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് കാട്ടി മന്ത്രിക്ക് സംവിധായകന്‍ ദീപേഷിന്റെ കത്ത്

തികച്ചും ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുകേഷിന്റെ സാന്നിധ്യത്തില്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള അവാര്‍ഡ് സമ്മാനിക്കുന്നത് ഇടതുപക്ഷ മുന്നണിയും സര്‍ക്കാരും മുന്നോട്ടു വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിനു വിരുദ്ധമാണ്. ഇത് പൊതു സമൂഹത്തിനു മുന്‍പില്‍ തെറ്റായ സന്ദേശം നല്‍കും.

ഈ പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ആള്‍ എന്ന നിലയില്‍ വളരെ മാനസിക പ്രയാസമുണ്ട്. കഴിഞ്ഞ വര്‍ഷം തലശ്ശേരിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന പരിപാടിയില്‍ 'അവള്‍ക്കൊപ്പം' എന്നതായിരുന്നു പ്രധാന വിഷയം. മുകേഷിനെ മാറ്റി നിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ദീപേഷ് പറഞ്ഞു.

സിപിഎം നേതാവും കൂത്തുപറമ്പ് നഗരസഭ മുന്‍ അധ്യക്ഷയുമായ സി.വി. മാലിനിയുടെ മകനാണ് ദീപേഷ്. 2016 ലും മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ദീപേഷിനായിരുന്നു. കണ്ണൂരിലെ സിപിഎം കുടുംബത്തില്‍നിന്നുള്ള സംവിധായകനായിട്ടുപോലും സിപിഎം സഹയാത്രികനായ എംഎല്‍എയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുന്നതെന്ന കാര്യം വളരെ ശ്രദ്ധേയമാണ്.

ദീപേഷ് സാംസ്‌കാരിക മന്ത്രിക്ക് അയച്ച കത്തില്‍നിന്ന്:

2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കൈമാറുന്നത് ഈ വര്‍ഷം കൊല്ലത്തു വച്ചാണെന്നും മുകേഷാണു സ്വാഗത സംഘം ചെയര്‍മാനെന്നും അറിയാന്‍ കഴിഞ്ഞു. തികച്ചും ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുകേഷിന്റെ സ്വാഗതത്തില്‍, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള അവാര്‍ഡ് സമ്മാനിക്കുന്നത് ഇടതുപക്ഷ മുന്നണിയും സര്‍ക്കാരും മുന്നോട്ടു വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിനു വിരുദ്ധമാണ്.

ഇതു പൊതു സമൂഹത്തിനു മുന്‍പില്‍ തെറ്റായ സന്ദേശം എത്തിക്കും. ഈ പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ആള്‍ എന്ന നിലയില്‍ വളരെ മാനസിക പ്രയാസമുണ്ട്. കഴിഞ്ഞ വര്‍ഷം തലശ്ശേരിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന പരിപാടിയില്‍ 'അവള്‍ക്കൊപ്പം' എന്നതായിരുന്നു പ്രധാന വിഷയം. മുകേഷിനെ മാറ്റി നിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Director Deepesh against Mukesh, Kochi, News, Controversy, Award, Criticism, Letter, Minister, Mukesh, Director, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia