ലാലേട്ടന്‍ നെഞ്ചത്ത് കാലെടുത്ത് വെക്കുമ്പോള്‍ ഡിങ്കോഡാല്‍ഫിസുഡോള്‍ഫിക്കേഷന്‍ ഉണ്ടാകേണ്ട കാര്യമൊന്നുമില്ല; ലൂസിഫര്‍ പോസ്റ്ററിനെച്ചൊല്ലി വിവാദം കൊഴുക്കുമ്പോള്‍ പോലീസിനെ കൊട്ടി അഭിഭാഷകന്റെ കുറിപ്പ്

 


കൊച്ചി: (www.kvartha.com 03.04.2019) കഴിഞ്ഞദിവസം മലയാള മനോരമ പത്രത്തില്‍ പ്രത്യക്ഷപ്പെട്ട ലൂസിഫര്‍ സിനിമയുടെ പോസ്റ്ററിനെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ പോലീസിനെ കൊട്ടി അഭിഭാഷകന്റെ കുറിപ്പ്. മോഹന്‍ലാല്‍ ഒരു പൊലീസുകാരന്റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന സിനിമക്കിടയിലെ ഒരു രംഗമാണ് പരസ്യത്തിലുണ്ടായിരുന്നത്. മോഹന്‍ലാലിനെ പോലെ ജനപ്രീതിയുള്ള ഒരു താരം ഇങ്ങനെ ചെയ്യുന്നത് സമൂഹത്തില്‍ മോശമായ സന്ദേശം നല്‍കുമെന്ന് കാട്ടി പൊലീസ് അസോസിയേഷന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. ഫെയ്‌സ്ബുക്കിലൂടെയാണ് ശ്രീജിത്ത് പ്രതികരണവുമായി രംഗത്തെത്തിയത്.

ലാലേട്ടന്‍ നെഞ്ചത്ത് കാലെടുത്ത് വെക്കുമ്പോള്‍ ഡിങ്കോഡാല്‍ഫിസുഡോള്‍ഫിക്കേഷന്‍ ഉണ്ടാകേണ്ട കാര്യമൊന്നുമില്ല; ലൂസിഫര്‍ പോസ്റ്ററിനെച്ചൊല്ലി വിവാദം കൊഴുക്കുമ്പോള്‍ പോലീസിനെ കൊട്ടി അഭിഭാഷകന്റെ കുറിപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; 
കാര്യമായ കാര്യത്തിന് ഇനി ലാലേട്ടനല്ല ദേവേന്ദ്രന്റെ അപ്പന്‍ മുത്തുപ്പട്ടരായാലും മ്മള് വിമര്‍ശിക്കും, ട്രോളും.. പക്ഷെ പോലീസുകാരന്റെ നെഞ്ചത്ത് ചവിട്ടുന്ന സിനിമാ പോസ്റ്റര്‍ കാണുമ്‌ബോള്‍ വിജ്രംഭിച്ച് അപമാനിതരായെന്ന് തോന്നുന്ന പോലീസ് ഏമാന്‍മാരോടും സാകുടുംബത്തോടും എല്ലാവിധ ബഹുമാനങ്ങളോടും പറയട്ടെ…

ഞങ്ങള്‍ വക്കീലന്മാരെ ഇന്നേവരെ മാന്യമായി ചിത്രീകരിക്കുകയോ, നല്ലവരായി സമൂഹത്തില്‍ ഉണര്‍ത്തിക്കുകയോ ചെയ്ത എത്ര സിനിമകളുണ്ട് ഹേ.. നിങ്ങളുടെ ഒക്കെ അറിവില്‍ ???
എന്തായാലും പോലീസ് തൂക്കിയാല്‍ തൂങ്ങാത്ത ആ തുലാസില്‍ തട്ടില്‍ താഴെ തന്നെയാണ് ഞങ്ങള്‍..,അതു സ്വയം ബോധ്യമുള്ളതുകൊണ്ടാണ് ഇന്നേവരെ വക്കീലന്മാര്‍ സിനിമാ പോസ്റ്ററുകള്‍ക്കെതിരെ സമരം ചെയ്യാത്തത്.

മുടി നീട്ടി വളര്‍ത്തിയത്തിന്റെ പേരില്‍ തല്ലി കൊല്ലുകയും, പ്രതിയെ പിടിച്ചു ഉരുട്ടി കൊല്ലുകയും, ആളുമാറി പിടിച്ച് പീഡിപ്പിച്ചു കൊല്ലുകയും, ദുരഭിമാനത്തിന്റെ പേരില്‍ സ്വന്തം ഭര്‍ത്താവിനെ മൃഗീയമായി കൊല്ലും മുമ്ബ് നീതിക്കായി സ്‌റ്റേഷനില്‍ കേണപേക്ഷിച്ച പെണ്ണിനെ തിരിഞ്ഞു നോക്കാതെ മുപ്പതു വെള്ളി കാശിനുവേണ്ടി കൊലപാതകത്തിനു കൂട്ടുനിന്ന ഈ നാട്ടിലെ പൊലീസിന് ലാലേട്ടന്‍ നെഞ്ചത്ത് കാലെടുത്ത് വെക്കുമ്‌ബോള്‍ #ഡിങ്കോഡാല്‍ഫിസുഡോള്‍ഫിക്കേഷന്‍ ഉണ്ടാകേണ്ട കാര്യമൊന്നുമില്ല…
ഇങ്ങള് പൊളിക്കൂ ലാലേട്ടാ ..
ആവിഷ്‌ക്കാര സ്വാതന്ത്ര്യം @its best

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Mohanlal, Cinema, Police, Advocate, Social Network, Facebook, Director MA Nishad Calls Suresh Gopi - 'Slave-Gopi' and an Opportunist
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia