ബാബു ആന്റിണിയെ വച്ച് പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നെങ്കിൽ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ: ഒമർ ലുലു

 


കൊച്ചി: (www.kvartha.com 11.06.2021) ഒരു കാലത്ത് മലയാള സിനിമയിലെ സൂപര്‍ ആക്ഷൻ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമില്ലായിരുന്നു. നായകന്റെ കൂടെ ബാബു ആന്റണി ഉണ്ടെന്ന് അറിഞ്ഞാല്‍ തന്നെ ആവേശം കൊള്ളുമായിരുന്നു ആ തലമുറ.

എന്നാൽ കുറെ കാലങ്ങൾക്ക് ശേഷം ഒമർ ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബാബു ആന്റണി. ഈ അവസരത്തിൽ ഒമർ ലുലു അദ്ദേഹത്തെ കുറിച്ച് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റിണിയെ വച്ച് പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നെങ്കിൽ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ എന്നാണ് ഒമർ പറയുന്നത്. ഫേസ്ബുകിലൂടെ ആയിരുന്നു സംവിധായകന്റെ പരാമർശം.

ബാബു ആന്റിണിയെ വച്ച് പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നെങ്കിൽ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ: ഒമർ ലുലു

ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റ് പൂർണരൂപം

‘ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റണി ചേട്ടനെ വെച്ച് അത്യാവശ്യം നല്ല ബഡ്ജറ്റിൽ പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നു എങ്കിൽ പാൻ ഇന്ത്യയല്ലാ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ നിന്ന്'

അതേസമയം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പവര്‍ സ്റ്റാര്‍'. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമായി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് ഇത്തവണ ഒമർ ലുലു ചെയ്യുന്ന പവര്‍ സ്റ്റാര്‍. കൊകെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസർകോട്, കൊച്ചി എന്നിവയാണ് ലൊകേഷനുകള്‍.


Keywords:  News, Kochi, Kerala, State, Actor, Director, Facebook Post, Facebook, Entertainment, Cinema, Film, Director Omar Lulu, Babu Antony, Director Omar Lulu Facebook post about Babu Antony.      

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia