പെൺകുട്ടിക്ക് അശ്ശീല കമെന്റിട്ടു; 'ചങ്ക്‌സിന്റെ' സംവിധായകൻ ഒമർ ലുലുവിനെ സിനിമാ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ നിന്നും പുറത്താക്കി, സംവിധായകനെതിരെ വൻ പ്രതിഷേധം
Nov 30, 2017, 11:58 IST
കോഴിക്കോട്: (www.kvartha.com 30.11.2017) പ്രമുഖ സംവിധായകന്‍ ഒമര്‍ ലുലുവിനെ സിനിമാ പാരഡൈസോ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി. പെൺകുട്ടിക്ക് അശ്ലീല കമെന്റിട്ടതിനെ തുടര്‍ന്നാണ് ഒമറിനെ സോഷ്യല്‍ മീഡിയയിലെ പ്രശസ്തമായ സിനിമാ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയത്.
തന്റെ ചിത്രം ചങ്ക്‌സിന്റെ ഡിവിഡി പുറത്തിറങ്ങിയത് അറിയിച്ചു കൊണ്ട് പ്രശസ്ത സിനിമാ ഗ്രൂപ്പായ സിനിമാ പാരഡൈസോയില്‍ ഒമര്‍ ലുലു പോസ്റ്റിട്ടിരുന്നു. ഇതിന് കറന്റ് ക്യാഷെങ്കിലും മുതലാകുമോ? ഒരു പാല്‍ക്കുപ്പി നിഷ്‌കുവിന്റെ സംശയമാണ് എന്ന് മനു വര്‍ഗ്ഗീസ് എന്നയാള്‍ കമന്റ് ചെയ്തു. ഈ കമന്റിനെ അനുകൂലിച്ച് പൊളി എന്ന് പെണ്‍കുട്ടി റീപ്ലെ നല്‍കി.
തുടര്‍ന്ന് പെൺകുട്ടിക്ക് മറുപടിയുമായി ആരാ പൊളിച്ചത് എന്നായിരുന്നു ഒമറിന്റെ മറുപടി. ഒപ്പം അശ്ലീല അര്‍ത്ഥം വരുന്ന തരത്തിലുള്ള ചിത്രവുമുണ്ടായിരുന്നു. തുടർന്ന് ഒമര്‍ ലുലുവിന്റെ ദ്വയാര്‍ത്ഥ പ്രയോഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം പ്രതിഷേധം ഉയരുകയായിരുന്നു.

നിരവധി പേരാണ് പോസ്റ്റിലൂടേയും കമന്റിലൂടേയും ഒമര്‍ ലുലുവിനെതിരെ രംഗത്തെത്തിയത്. ഇതോടെ മാപ്പ് ചോദിച്ച് ഒമര്‍ ലുലു തടിതപ്പുകയായിരുന്നു. ഫെയ്‌സ്ബുക്കിലെ എഫ്.എഫ്.സി ഗ്രുപ്പാണെന്ന് തെറ്റിദ്ധരിച്ചാതാണെന്നും പെൺകുട്ടിയുടെത് ഫെയ്ക്ക് അക്കൗണ്ട് ആണെന്നാണ് കരുതിയതെന്നുമായിരുന്നു ഒമറിന്റെ ന്യായീകരണം. എന്നാൽ ഇതൊന്നും കേൾക്കാതെ തന്നെ ഗ്രൂപ്പിൽ നിന്നും ഇയാളെ പുറത്താക്കി.
Summary: Director Omar Lulu is in trouble after commenting a girls with bad comment. When he posted about his dvd release, some guy posted that whether it cost effective or what, for this one girls replied like "poli"
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.