ചെന്നൈ: (www.kvartha.com 06.03.2022) ഇപ്പോള്‍ കേരള ചലച്ചിത്ര അകാഡമിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കി. ചെന്നൈയിലെ ഹിന്ദുസ്താൻ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് ഡോക്ടറേറ്റ് നല്‍കിയത്.'
മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ഒരു ജനപ്രിയ ചലച്ചിത്രസംവിധായകനാണ് പ്രിയദര്‍ശന്‍. 1980 കളിലും 1990 കളിലും നിരവധി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹാസ്യ സിനിമകളാണ് കൂടുതലും.
പ്രിയദര്ശന് രസകരമായ ഹാസ്യ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ സമര്‍ഥനാണ്. പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകള്‍ പുനര്‍ നിര്‍മിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. 1995 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും 1996 ല്‍ കാലാപാനി എന്ന ചിത്രത്തിന് നാല് കേന്ദ്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2007 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം പ്രിയന്റെ 'കാഞ്ചീവരം' എന്ന തമിഴ് ചിത്രത്തിനായിരുന്നു.
ഉന്നത വിദ്യാഭ്യാസമായ പി എച് ഡി കരസ്ഥമാക്കിയ ആള്‍ക്ക് നല്‍കുന്ന ബഹുമതിയാണ് ഡോക്ടര്‍ എന്ന നാമം. ഡോക്ടര്‍ ഓഫ് ഫിലോസഫി എന്നതിന്റെ ചുരുക്കപേരാണ് പി എച് ഡി എന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.