Director Rajasenan | സംവിധായകന്‍ രാജസേനന്‍ പെണ്ണായി! സാരിയുടുത്ത് ആഭരണങ്ങള്‍ അണിഞ്ഞ് തീയേറ്ററിലെത്തി; 'സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് ഒരു സസ്പെന്‍സാണ് ഈ വേഷപ്പകര്‍ച'

 


കൊച്ചി: (www.kvartha.com) സ്ത്രീ വേഷത്തില്‍ തീയേറ്ററില്‍ എത്തി സംവിധായകന്‍ രാജസേനന്‍. 'ഞാനും പിന്നൊരു ഞാനും' എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് രാജസേനന്‍ സ്ത്രീ വേഷത്തില്‍ തീയേറ്ററില്‍ എത്തിയത്. സാരിയുടുത്ത് ആഭരണങ്ങള്‍ അണിഞ്ഞെത്തിയ സംവിധായകനെ ആളുകള്‍ ഏറെ കൗതുകത്തോടെയാണ് നോക്കിയത്. 

സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് ഒരു സസ്പെന്‍സാണ് ഈ വേഷപ്പകര്‍ചയെന്നാണ് രാജസേനന്‍ പറഞ്ഞത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസേനന്‍ വീണ്ടും സംവിധാനത്തിലേക്ക് ചുവടുവച്ചത്. ചിത്രത്തില്‍ രാജസേനന്റെ കഥാപാത്രം സ്ത്രീ വേഷത്തില്‍ എത്തുന്നുണ്ട്.

Director Rajasenan | സംവിധായകന്‍ രാജസേനന്‍ പെണ്ണായി! സാരിയുടുത്ത് ആഭരണങ്ങള്‍ അണിഞ്ഞ് തീയേറ്ററിലെത്തി; 'സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് ഒരു സസ്പെന്‍സാണ് ഈ വേഷപ്പകര്‍ച'

ക്ലാപിന്‍ മൂവി മേകേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു, മീര നായര്‍, ആരതി നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

Keywords: Kochi, News, Kerala, Director Rajasenan, Theater, Director Rajasenan came to the theater in female role.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia