സംവിധായകൻ വിനയന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി

 


കൊച്ചി: (www.kvartha.com 29.06.2017) പ്രമുഖ സംവിധായകന്‍ വിനയന് ഏര്‍പെടുത്തിയിരുന്ന വിലക്ക് നീക്കി. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയാണ് ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. ഇതോടെ താരങ്ങള്‍ക്ക് ഇനി വിനയന്‍ ചിത്രങ്ങളിൽ അഭിനയിക്കാം.

തന്റെ സിനിമയില്‍ അഭിനയിക്കാന്‍ താരങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിനയന്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. തുടർന്ന് കൊച്ചിയില്‍ ചേർന്ന ജനറല്‍ ബോഡി യോഗത്തിലാണ് വിനയനുള്ള വിലക്ക് നീക്കുന്നതായി താര സംഘടന അറിയിച്ചത്. കലാഭവന്‍ മണിയെക്കുറിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍മാരായ സിദ്ദിഖിനേയും ഗണേഷ് കുമാറിനെയും വിനയന്‍ ക്ഷണിച്ചിട്ടുണ്ട്.
സംവിധായകൻ വിനയന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി

വർഷങ്ങൾക്ക് മുമ്പാണ് വിനയനെതിരെ വിലക്കേർപ്പെടുത്തിയത്. തുടർന്ന് പലരും വിനയൻ ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്ന് വിട്ട് നിന്നിരുന്നു. മമ്മൂട്ടി, ദിലീപ്, ജയസൂര്യ അടക്കം നിരവധി പേരെ നായകന്മാരാക്കി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് വിനയൻ.


Summary: Director Vinayan's ban removed by AMMA. Earlier Vinayan had limitation to take actors in his film and for this he sent letter AMMA. He directed many super hit films acted by Mammootty. Dileep and Jaysurya 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia