ദേശീയ ഗാനമാലപിച്ചപ്പോൾ എഴുന്നേറ്റില്ല; അംഗപരിമിതന് തിയേറ്ററിൽ അവഹേളനം
Oct 3, 2017, 09:46 IST
ഗുവാഹത്തി: (www.kvartha.com 03.10.2017) തിയേറ്ററിൽ ദേശീയ ഗാനമാലപിക്കുമ്പോൾ എഴുന്നേൽക്കാതിരുന്ന അംഗപരിമിതന് അവഹേളനം. പാകിസ്ഥാനിയെന്ന് വിളിച്ചായിരുന്നു ആക്ഷേപിച്ചത്. ശിശു സറോത്തി എന്ന സംഘടനയുടെ പ്രവർത്തകനായ അർമാൻ അലിയാണ് (36) ആക്ഷേപത്തിനിരയായത്. ബന്ധുവിനൊപ്പം സിനിമ കാണാനെത്തിയപ്പോഴായിരുന്നു സംഭവം.
സെറിബ്രൽ പാൾസി എന്ന അസുഖം ബാധിച്ച അലി 2010 മുതൽ വീൽ ചെയറിലാണ് സഞ്ചരിക്കുന്നത്. സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിച്ചപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നു. എന്നാൽ എഴുനേൽക്കാൻ കഴിയാതിരുന്ന തന്നെ സിനിമ കാണാനെത്തിയ ചിലർ അവഹേളിക്കുകയായിരുന്നുവെന്ന് യുവാവ് ആരോപിച്ചു.
ദേശീയ ഗാനമാലപിക്കുമ്പോൾ തിയേറ്ററിൽ എഴുന്നേൽക്കാത്തതിനെ തുടർന്ന് മുമ്പും പലരും അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു അംഗപരിമിതന് ഇത്തരത്തിലുള്ള അനുഭവമുണ്ടാകുന്നത്. നേരത്തെ തീയേറ്ററിനുള്ളില്‍ ദേശീയ ഗാനം കേട്ടിട്ടും എഴുന്നേല്‍ക്കാതിരുന്ന മൂന്ന് കശ്മീരി യുവാക്കളെ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തീയേറ്ററില്‍ തന്നെയുണ്ടായിരുന്ന ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്നായിരുന്നു ഇത്.

Summary: A wheelchair-bound man, who has been fighting for rights of the disabled, was abused at a multiplex here on Friday for not standing up when the national anthem was being played
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.