നടി രമ്യയെ വീഡിയോയില്‍ കുടുക്കി ബി ജെ പി, പഴി കോണ്‍ഗ്രസിന്; എഡിറ്റ് ചെയ്ത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് താരം
Feb 8, 2018, 14:01 IST
ബംഗളൂരു: (www.kvartha.com 08.02.2018) നടിയും കോണ്‍ഗ്രസ് എംപിയുമായ ദിവ്യ സ്പന്ദന(രമ്യ)യെ വീഡിയോ കുരുക്കില്‍പ്പെടുത്തി ബിജെപി. കോണ്‍ഗ്രസ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ഹെഡ് ആയ താരത്തെ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചു എന്ന പേരിലാണ് ബിജെപി വിമര്‍ശിക്കുന്നത്.
ദിവ്യ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് താരം പ്രതികരിച്ചു.
'വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രശസ്തി ഉയര്‍ത്താനുള്ള ദിവ്യയുടെ ശ്രമം പരാജയപ്പെട്ടു. അതിനെ മറികടക്കാന്‍ മോഡി സര്‍ക്കാരിനെതിരെ പ്രവര്‍ത്തകരോട് വ്യാജ അക്കൗണ്ടുകള്‍ തുറക്കാന്‍ ആഹ്വാനം ചെയ്യുന്നത് ക്യാമറയില്‍ പതിഞ്ഞപ്പോള്‍' എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'വ്യാജ അക്കൗണ്ടുകള്‍ എന്നത് വ്യക്തികളല്ല, അത് മെഷീനുകളാണ്, റോബോട്ടുകളാണ്. വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ തെറ്റില്ല. അക്കൗണ്ടുകള്‍ തുടങ്ങുകയാണെങ്കില്‍ ഒന്ന് ഔദ്യോഗികം, രണ്ട് പേഴ്‌സനല്‍, മൂന്ന് വ്യാജം എന്ന രീതിയില്‍ എടുക്കാം' എന്നാണ് വീഡിയോയില്‍ പറയുന്നത്.
എന്നാല്‍ ഇതിന് മറുപടിയുമായി ദിവ്യ തന്നെ രംഗത്തെത്തി. സദസില്‍ നിന്ന് വ്യാജ അക്കൗണ്ടുകളെക്കുറിച്ച് വന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താന്‍ എന്നാണ് ദിവ്യയുടെ വിശദീകരണം. തമിഴ് സിനിമയിലെ തിളങ്ങുന്ന താരമായിരുന്നു രമ്യ. വാരണം ആയിരം, പൊല്ലാതവന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതയാണ് രമ്യ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Divya Spandana Promoting Fake Accounts, Says BJP; She Says Video Edited, Bangalore, News, Politics, Criticism, BJP, Congress, Video, Rahul Gandhi, Actress, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.