Don | 'ഡോക്ടറി'ന്റെ വന്‍ വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്റെ 'ഡോണ്‍' റിലീസ് തിയതി പ്രഖ്യാപിച്ചു; പ്രതീക്ഷകള്‍ക്കപ്പുറം പ്രകടനം നടത്തുമെന്ന സൂചനയുമായി ചിത്രത്തിന്റെ ട്രെയ്‌ലര്‍, 2 ദിവസത്തിനുള്ളിലെ കാഴ്ചക്കാര്‍ 90 ലക്ഷത്തിന് പുറത്ത്
May 9, 2022, 12:28 IST
ചെന്നൈ: (www.kvartha.com) കുടുംബപ്രേക്ഷകരുടെ പ്രിയതാരം ശിവകാര്‍ത്തികേയനെ നായകനാക്കി നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന 'ഡോണ്‍' റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം മേയ് 13 ന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തും. ഡോക്ടര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്റെ ഡോണിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ആര്‍ ആര്‍ ആര്‍ സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം ഷിബു തമീന്‍സ് നേതൃത്വം നല്‍കുന്ന റിയാ ഷിബുവിന്റെ എച് ആര്‍ പിക്‌ചേഴ്‌സാണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളിതന്നെ ചിത്രത്തിന്റെ ട്രെയ്‌ലറിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.
ലൈക പ്രൊഡക്ഷന്റെ ബാനറില്‍ സുഭാസ്‌ക്കരനും ശിവകാര്‍ത്തികേയനുമാണ് ചിത്രത്തിന്റെ നിര്‍മാണം. മാനാട് സിനിമയില്‍ ചിമ്പുവിനോട് ഒപ്പം ഒന്നിനൊന്ന് മികച്ച അഭിനയ മികവ് കാഴ്ച വച്ച എസ് ജെ സൂര്യ ഡോണിലും പ്രതീക്ഷകള്‍ക്കപ്പുറം പ്രകടനം നടത്തുമെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. പ്രിയങ്ക മോഹനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ശിവാങ്കി കൃഷ്ണ കുമാര്‍, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഭാവിയിലെന്തായി തീരണമെന്ന് തലപുകച്ച് നടക്കുന്ന നായകന്റെ സ്‌കൂള്‍ കാലഘട്ടവും പ്രണയവും കാംപസ് ജീവിതവുമെല്ലാം ഉള്‍പെടുത്തി കളര്‍ഫുള്‍ ആയാണ് ട്രെയ്ലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സോനി മ്യൂസിക് സൗത് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര്‍ പുറത്ത് വിട്ടിരിക്കുന്നത്. രണ്ടു ദിവസം കൊണ്ട് 91 ലക്ഷം കാഴ്ചക്കാരുമായി ട്രെന്‍ഡിങ്ങില്‍ ആണ് ഡോണിന്റെ ട്രെയിലര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.