മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച ദൃശ്യം 2 തെലുങ്ക് പതിപ്പിന്റെ ചിത്രീകരണവും തൊടുപുഴയില്‍

 



ഇടുക്കി: (www.kvartha.com 12.03.2021) മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച ദൃശ്യം 2 തെലുങ്ക് പതിപ്പിന്റെ ചിത്രീകരണവും തൊടുപുഴയില്‍. ചിത്രീകരണത്തിനായി തൊടുപുഴയിലെ കൈപ്പക്കവല ഒരുങ്ങുന്നു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിന്റെ രണ്ടാം ഭാഗം 22ന് കൈപ്പക്കവലയില്‍ ചിത്രീകരണം ആരംഭിക്കും. വെങ്കിടേഷാണ് ചിത്രത്തില്‍ നായകന്‍.

തൊടുപുഴയിലെ കാഞ്ഞാര്‍, വഴിത്തല പ്രദേശങ്ങളിലായിരുന്നു ദൃശ്യം സീരിസിന്റെ ഷൂടിംഗ് നടന്നത്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശവും തൊടുപുഴയില്‍ തന്നെയാണ് ഒരുക്കിയത്. വെങ്കിടേഷ് നായകനാകുന്ന ദൃശ്യം 2വിന്റെ തെലുങ്ക് പതിപ്പും ഒരുങ്ങുന്നത് കാഞ്ഞാറില്‍ തന്നെയാണ്. ഈ പ്രദേശം ഇപ്പോള്‍ അറിയുന്നത് ദൃശ്യം കവല എന്നാണ്.

മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച ദൃശ്യം 2 തെലുങ്ക് പതിപ്പിന്റെ ചിത്രീകരണവും തൊടുപുഴയില്‍


ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് സ്പോടായി ഈ മേഖല മാറി കഴിഞ്ഞു. അടുത്ത മാസം അവസാനത്തോടെ ദൃശ്യം 2 തെലുങ്കിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ മീന തന്നെയാണ് നായിക. ഷംന കാസിമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. കൂടാതെ നദിയ മൊയ്തു, നരേഷ് വിജയ കൃഷ്ണ, എസ്തര്‍ അനില്‍ എന്നിവരും ചിത്രത്തിലുണ്ട്.

Keywords:  News, Kerala, State, Idukki, Cinema, Entertainment, Tollywood, Mollywood, Kollywood, Drishyam 2 Telugu version shot in Thodupuzha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia