ബംഗളൂരു മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം

 


ബംഗളൂരു: (www.kvartha.com 11.12.2020) ബംഗളൂരു മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈകോടതി. നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. മൂന്ന് ലക്ഷം രൂപ കെട്ടിവയ്ക്കണം, എല്ലാ മാസവും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി ഒപ്പിടണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

കേസില്‍ തന്നെ പ്രതി ചേര്‍ത്തത് തെറ്റെന്ന് കാണിച്ച് നേരത്തെ സഞ്ജന ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് ഹൈക്കോടതി സഞ്ജനയുടെ ഹര്‍ജി തള്ളി. എന്നാല്‍ ഇത്തവണ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജിയുമായി നടി എത്തിയത്. ഇത് പരിഗണിച്ച കോടതി, മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ബംഗളൂരു മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം

Keywords:  Bangalore, News, National, Cinema, Entertainment, Case, Bail, Court, Drug case: Actor Sanjjanaa Galrani gets bail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia